| Tuesday, 24th November 2015, 8:58 am

എയര്‍ ഏഷ്യ ബിഗ് സെയില്‍: ആഭ്യന്തര യാത്രക്ക് വെറും 990 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഗ് സെയിലുമായി എയര്‍ ഏഷ്യ വീണ്ടും. വെറും 990 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണു ബിഗ് സെയില്‍ എന്ന പേരില്‍ കമ്പനി നല്‍കുന്നത്.

ഗോവ, പൂന, കൊച്ചി, ഗോഹട്ടി, വിസാഗ് നഗരങ്ങളിലേക്കും എയര്‍ ഏഷ്യയുമായി ബന്ധിക്കപ്പെട്ട രാജ്യത്തെ മറ്റിടങ്ങളിലേക്കും അടിസ്ഥാന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ക്വാലാലംപുര്‍, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ 3,699 രൂപയ്ക്കു ലഭിക്കും.

നവംബര്‍ 29നുള്ളില്‍ ടിക്കറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. 2016 മെയ് ഒന്നു മുതല്‍ 2017 ഫെബ്രുവരി അഞ്ച് വരെയുള്ള കാലയളവിനുള്ളില്‍ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

അടിസ്ഥാന നിരക്കും, എയര്‍പോര്‍ട്ട് നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടും. മറ്റ് സേവനങ്ങള്‍ക്കുളള ചാര്‍ജ് പ്രത്യേകം നല്‍കണം. വണ്‍ വെ ട്രാവലിനു മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

Latest Stories

We use cookies to give you the best possible experience. Learn more