ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടിയ ആതിഥേയര്‍, രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ കങ്കാരുക്കള്‍ക്ക് വിജയം അനിവാര്യമാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിന്റെ വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടു.
ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ കൂപ്പര്‍ കനോലിക്ക് ക്യാച്ച് നല്‍കിയായിരുന്നു മര്‍ക്രം പുറത്തായത്.
ഇതോടെ ഒരു മോശം നേട്ടത്തിലും മര്‍ക്രം ഇടം നേടി. ഏകദിന ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ പട്ടികയിലാണ് മര്‍ക്രമും ഇടംപിടിച്ചത്.
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഹെര്‍ഷല്‍ ഗിബ്‌സ് – ന്യൂസിലാന്‍ഡ് – 2002
ഹെര്‍ഷല്‍ ഗിബ്‌സ് – പാകിസ്ഥാന്‍ – 2002
ഹാഷിം അംല – ഓസ്‌ട്രേലിയ – 2011
ഹാഷിം അംല – പാകിസ്ഥാന്‍ – 2013
ജാനേമന്‍ മലന്‍ – ഓസ്‌ട്രേലിയ – 2020
ഏയ്ഡന്‍ മര്‍ക്രം – ഓസ്‌ട്രേലിയ – 2026*
അതേസമയം, 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയിലാണ് ആഥിഥേയര്‍ ബാറ്റിങ് തുടരുന്നത്. 94 പന്തില്‍ 78 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും 44 പന്തില്‍ 49 റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.
വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും (13 പന്തില്‍ 15), കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ മാത്യു ബ്രീറ്റ്‌സ്‌കിയുടെയും (28 പന്തില്‍ 34) വിക്കറ്റുകളാണ് പ്രോട്ടിയാസിന് നഷ്ടപ്പെട്ടത്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കി, ഡേവിഡ് മില്ലര്‍, ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, ഡുവാന്‍ യാന്‍സെന്‍, ബ്യോണ്‍ ഫോര്‍ച്യൂണ്‍, കേശവ് മഹാരാജ്, ലിസാദ് വില്യംസ്.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍, ജാക്ക് എഡ്വാര്‍ഡ്‌സ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.
Content Highlight: Aiden Markram has joined the list of South African players dismissed on the first ball of an innings.