| Thursday, 12th February 2026, 8:34 am

ഹംസയായി വിജയ് അണ്ണന്‍, റഹ്‌മാന്‍ ദക്കൈത്തായി തല അജിത് കുമാര്‍; വൈറലായി ധുരന്ധര്‍ തമിഴ് കാസ്റ്റ്

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. ഇന്ത്യ പാകിസ്ഥാനിലേക്ക് അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രം 1400 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. ബോക്‌സ് ഓഫീസിലെ മികച്ച പ്രകടനത്തിന് പിന്നാലെ വമ്പന്‍ തുകക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ധുരന്ധര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തമിഴ് ഫിലിം ഇന്റസ്ട്രിയിലായിരുന്നു ധുരന്ധര്‍ ഒരുങ്ങിയതെങ്കില്‍ എപ്രകാരമായിരിക്കും ചിത്രത്തിന്റെ കാസ്റ്റ് എന്ന ആശയത്തില്‍ പുറത്തുവന്ന എ.ഐ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ധുരന്ധറിലെ കഥാപാത്രങ്ങള്‍ക്ക് തമിഴിലെ മുന്‍ നിര താരങ്ങളുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് സമൂഹ മാധ്യമമായ എക്‌സിലെ പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വിജയ്‌യും തൃഷയും ധുരന്ധറില്‍ എത്തിയാല്‍. Photo: @kuskioffl/x.com

ധുരന്ധറില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങായ അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദക്കൈത്തായി തമിഴിലെ തല എന്നറിയപ്പെടുന്ന അജിത് കുമാറാണെത്തുന്നത്. അക്ഷയ് ഖന്നക്ക് സമാനമായ ക്ലീന്‍ ഷേവും ഹെയര്‍ സ്റ്റൈലും നല്ല രീതിയില്‍ തന്നെ അജിത്തിന് ചേരുന്നുണ്ടെന്ന് കാണാം. എന്നാല്‍ വീഡിയോയില്‍ കൈയടി നേടുന്നത് ദളപതി വിജയ് ആണ്.

രണ്‍വീര്‍ സിങ്ങ് അവതരിപ്പിച്ച ഹംസ അലി മസാരിയായി തമിഴിലെത്തുന്നത് ദളപതി വിജയ് ആണ്. മുടിയും താടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനികളുടെ പരമ്പരാഗത വസ്ത്രമായ ശല്‍വാര്‍ കമീസിലെത്തുന്ന വിജയ്ക്ക് കഥാപാത്രം നല്ല രീതിയില്‍ ചേരുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്ത് കാണിക്കുന്ന രണ്‍വീറിന്റെ ക്ലീന്‍ ഷേവ് ലുക്കും നല്ല രീതിയില്‍ തന്നെ ദളപതിക്ക് ചേരുന്നുണ്ട്.

ഹംസയുടെ പെയറായി എത്തിയ സാറ അര്‍ജുന്‍ അവതരിപ്പിച്ച യലിന ജമാലിന്റെ പകരക്കാരിയായി തൃഷയാണ് എത്തിയിരിക്കുന്നത്. തമിഴ് പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട ജോഡികളിലൊന്നായ വിജയ്-തൃഷ കോമ്പോ എ.ഐ ആണെങ്കിലും വീഡിയോയില്‍ ഉള്‍പെടുത്താന്‍ ക്രിയേറ്റര്‍ മറന്നിട്ടില്ല. ധുരന്ധറില്‍ ഏറ്റവും ഹൈപ്പ് സൃഷ്ടിച്ച സഞ്ജയ് ദത്ത് അവതരിപ്പിച്ച എസ്.പി ചൗധരി അസ്ലം ആയി എത്തുന്നത് ഉലകനായകന്‍ കമല്‍ഹാസന്‍ ആണ്. വീഡിയോയില്‍ ഏറ്റവും ക്രിയേറ്റീവായ തമിഴ് കാസ്റ്റിങ്ങും ഇത് തന്നെയാണെന്ന് നിസംശയം പറയാം.

ധുരന്ധര്‍ എ.ഐ വീഡയോയില്‍ നിന്നും. Photo: @kuskiofl/ x.com

ചിത്രത്തിലെ ഏറ്റവും ടെറര്‍ കഥാപാത്രമായ ഐ.എസ് ഭീകരസംഘടനയുടെ തലവനായെത്തുന്ന മേജര്‍ ഇഖ്ബാല്‍ തമിഴിലെത്തുമ്പോള്‍ വിക്രമാണ്. അര്‍ജുന്‍ രാംപാലും വിക്രമും തമ്മില്‍ ലുക്കിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ പെര്‍ഫെക്ട് കാസ്റ്റിങ് ആണ് നടത്തിയിരിക്കുന്നത്.

മൂന്നരമണിക്കൂറോളം ദൈര്‍ഘ്യവും ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കും മറികടന്നായിരുന്നു ധുരന്ധര്‍ തിയേറ്ററുകളില്‍ വിജയം സ്വന്തമാക്കിയത്. ഒ.ടി.ടി റിലീസായതോടെ പാകിസ്ഥാനിലും ബംഗ്ലാദേശിലും അടക്കം മുപ്പത്തിരണ്ടോളം രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

Content Highlight: Ai video of Dhurandhar tamil cast went viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more