| Tuesday, 17th March 2026, 10:29 pm

അണ്ണനും ഏട്ടനും ഒന്നിച്ചിരുന്നെങ്കിൽ പുഷ്‌പം പോലെ അഞ്ഞൂറ് കോടി തൂക്കിയേനെ.. ; വൈറലായി ബ്രോ ഡാഡി എ.ഐ പോസ്റ്റർ

നന്ദന എം.സി

മലയാള സിനിമാപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയായി മാറുകയാണ് ‘ബ്രോ ഡാഡി’യും അതുമായി ബന്ധപ്പെട്ട ഒരു പുതിയ എ.ഐ ട്രെൻഡും. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

‘ലൂസിഫർ’ എന്ന ഹിറ്റിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനായി എത്തിയ ചിത്രമായിരുന്നു ഇത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ മീനയും കല്യാണി പ്രിയദർശനുമായിരുന്നു മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

പൃഥ്വിരാജ്, മോഹൻലാൽ, Photo: Jio Hotstar

ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു എ.ഐ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന് പകരം തമിഴ് സൂപ്പർസ്റ്റാർ വിജയ് എത്തിയിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്നതാണ് ഈ സങ്കൽപ്പം.

മോഹൻലാലും വിജയിയും ഒന്നിച്ചുള്ള ആ പോസ്റ്റർ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

‘അണ്ണനും ഏട്ടനും ഒന്നിച്ചിരുന്നെങ്കിൽ നൂറ് കോടി പുഷ്‌പം പോലെ തൂക്കിയേനെ’ എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ഉയരുന്നത്. കേരളത്തിൽ മോഹൻലാൽ-വിജയ് ഫാൻസ് തമ്മിലുള്ള ശക്തമായ ആത്മബന്ധം ഈ പ്രതികരണങ്ങളിൽ വ്യക്തമാണ്.

വിജയ്, മോഹൻലാൽ, Photo: IMDb

ഇരുവരും ഒന്നിച്ചൊരു സിനിമയിൽ എത്തണമെന്ന ആഗ്രഹം വർഷങ്ങളായി ആരാധകർ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

ഇതോടെ ഇത്തരം ഒരു കോംബിനേഷൻ യാഥാർത്ഥ്യമായാൽ മലയാളവും തമിഴും കടന്ന് വലിയ പാൻ ഇന്ത്യൻ വിജയമാകുമായിരുന്നു എന്ന വിലയിരുത്തലുകളും ഉയരുന്നു. നേരത്തെ ‘ജില്ല’ പോലുള്ള ചിത്രങ്ങളിലൂടെ ഇരുവരും സ്ക്രീൻ പങ്കിട്ടിട്ടുണ്ടെങ്കിലും, അതിന് ശേഷം വീണ്ടും ഒന്നിക്കാത്തത് ആരാധകർക്ക് ഇന്നും ഒരു കുറവായാണ് തോന്നുന്നത്.

എ.ഐ സാങ്കേതികവിദ്യ സിനിമാപ്രേമികളുടെ സ്വപ്ന കോമ്പിനേഷനുകൾക്ക് പുതിയ രൂപം നൽകുമ്പോൾ, മോഹൻലാലും വിജയിയും ഒരുമിക്കുന്ന ഒരു ഭാവി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Content Highlight: AI photo of Mohanlal and Vijay together goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more