| Tuesday, 25th November 2025, 6:16 pm

ശകുനിയായി ദിലീപ്, യുധിഷ്ഠിരനായി കുഞ്ചാക്കോ ബോബന്‍, മോളിവുഡ് മഹാഭാരതം എ.ഐ വേര്‍ഷന്‍ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ പലരുടെയും വ്യത്യസ്തമായ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കാനുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുകയാണ്. ഭാവനയില്‍ വിരിയുന്ന ചിത്രങ്ങള്‍ക്ക് എ.ഐ ജീവന്‍ നല്‍കുകയും അവ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരമൊരു എ.ഐ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതിഹാസകാവ്യമായ മഹാഭാരതത്തിന് മലയാളത്തില്‍ ദൃശ്യഭാഷ്യം ഒരുങ്ങുകയാണെങ്കില്‍ ഏതൊക്കെ താരങ്ങള്‍ ഏതെല്ലാം കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. മലയാളത്തിന്റെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരങ്ങളായ മാത്യു തോമസും നസ്‌ലെനും വരെ ഈ എ.ഐ മഹാഭാരതത്തിലുണ്ട്.

A I Image of Mammootty and Mohanlal as Bheeshma and Bheeshma/ Copied from Facebook

മഹാഭാരതത്തിലെ കൃഷ്ണനായി നിവിന്‍ പോളിയെയും ഭീഷ്മാചാര്യരായി മമ്മൂട്ടിയെയുമാണ് ഈ പോസ്റ്റില്‍ കാണിച്ചിരിക്കുന്നത്. ധൃതരാഷ്ട്രറായി ലാലും ദ്രോണറായി സിദ്ദിഖിനെയുമാണ് പോസ്റ്റില്‍ ചിത്രീകരിച്ചിട്ടുള്ളത്. അര്‍ജുനനായി ടൊവിനോയും കര്‍ണനായി പൃഥ്വിരാജും വേഷമിടുമ്പോള്‍ ദുര്യോധനനായി ആസിഫ് അലിയെയുമാണ് ചിത്രീകരിച്ചത്.

നകുലന്‍, സഹദേവന്‍ എന്നിവരായി മാത്യു തോമസും നസ്‌ലെനും എത്തുമ്പോള്‍ യുധിഷ്ഠിരനായി കുഞ്ചാക്കോ ബോബനെയും എ.ഐയില്‍ നിര്‍മിച്ചിട്ടുണ്ട്. ഭീമനായി മോഹന്‍ലാലിനെ കാണിച്ച എ.ഐ ചിത്രം ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മഹാഭാരതത്തിലെ ഏറ്റവും വലിയ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമെന്ന് വിശേഷിപ്പിക്കുന്ന ശകുനിയായി ദിലീപിനെയും പോസ്റ്റില്‍ ചിത്രീകരിച്ചിട്ടുണ്ട്.

A I Image of Jayasurya and Dileep in Mahabharatha/ Copied from Facebook

പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. ഭീമന്‍, ഭീഷ്മര്‍, ശകുനി എന്നിവര്‍ ആ നടന്മാര്‍ക്ക് കറക്ടായി ചേരുന്നുണ്ടെന്നും കൃഷ്ണനും യുധിഷ്ഠിരനും കോമഡിയായിട്ടുണ്ടെന്നും കമന്റുകളുണ്ട്. എ.ഐയുടെ കടന്നുവരവോടെ ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ കാണേണ്ടി വരുമെന്നും പലരും അഭിപ്രായപ്പെടുന്നു.

ഭീമനായി ജോജുവും ദ്രോണരായി മോഹന്‍ലാലും വരുമ്പോള്‍ കൃത്യമാകുമെന്നും ആരെങ്കിലും അത്തരമൊരു എ.ഐ ചിത്രം നിര്‍മിക്കണമെന്നും കമന്റ് ബോക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്. മലയാളത്തില്‍ അത്ര പെട്ടെന്നൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത പ്രൊജക്ടായാണ് പലരും മഹാഭാരതത്തെ കണക്കാക്കുന്നത്. എ.ഐയിലൂടെ ഇത്തരം പോസ്റ്റുകള്‍ വരുന്നത് അല്പം പ്രതീക്ഷ നല്കുന്നുണ്ടെന്നും കമന്റുകളുണ്ട്.

Content Highlight: AI images of Malayalam actors in Mahabharatha viral in social media

We use cookies to give you the best possible experience. Learn more