| Sunday, 20th July 2025, 8:38 am

ബാഹുല്‍ എഴുതിയതിന്റെ 60 ശതമാനമേ എനിക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടുള്ളു: അഹമ്മദ് കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍, മധുരം എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഹമ്മദ് കബീര്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തു വന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട സീരീസാണ് കേരള ക്രൈം ഫയല്‍സ്. ആദ്യ ഭാഗം പോലെ തന്നെ അടുത്തിടെ പുറത്തിറങ്ങിയ സീരീസിന്റെ രണ്ടാം സീസണും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീരീസിന്റെ രണ്ടാം ഭാഗമായ കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജുവിന്റെ രചന നിര്‍വഹിച്ചത് ബാഹുല്‍ രമേശ് ആയിരുന്നു. കിഷ്‌കിന്ധാ കാണ്ഡം സിനിമക്ക് ശേഷം ബാഹുലിന്റെ രചനയില്‍ എത്തിയ സീരീസായിരുന്നു ഇത്. പത്ത് ദിവസത്തിനുള്ളില്‍ ആയിരുന്നു ബാഹുല്‍ കേരള ക്രൈം ഫയല്‍സ് 2വിന് കഥ എഴുതിയത്. ഇപ്പോള്‍ ബാഹുല്‍ രമേശിനെ കുറിച്ച് സംസാരിക്കുകയാണ് അഹമ്മദ് കബീര്‍.

ബാഹുലും താനും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണെന്നും അന്നേ തനിക്ക് അദ്ദേഹത്തെ പരിചയമാണെന്നും അഹമ്മദ് പറയുന്നു. കൊവിഡ് കാലത്ത് കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ തനിക്ക് വായിക്കാന്‍ തന്നിരുന്നുവെന്നും അന്നേ ബാഹുലിന്റെ എഴുത്തിന്റെ പവര്‍ തനിക്ക് അറിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഡിസ്‌ക്രിപ്ഷന്‍ അടിപൊളിയാണെന്നും ആര് വായിച്ചാലും വിഷ്വല്‍സ് മുഴുവന്‍ സിനിമയിലെന്നപോലെ മനസില്‍ പതിയമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ബാഹുല്‍ കെ.സി.എഫ് 2ല്‍ എഴുതിവെച്ചതിന്റെ അറുപത് ശതമാനത്തോളമേ ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടുള്ളുവെന്നും അത്രയേറെ ഡീറ്റയില്‍ഡ് തിരക്കഥയിലുണ്ടെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അഹമ്മദ് കബീര്‍.

‘ബാഹുലും ഞാനും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണ്. അന്നേ അറിയാം. കൊവിഡ് കാലത്ത് കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ എനിക്കു വായിക്കാന്‍ തന്നിരുന്നു. അന്നേ ബാഹുലിന്റെ എഴുത്തിന്റെ പവര്‍ അറിയാം. അവന്റെ ഡിസ്‌ക്രിപ്ഷന്‍ അടിപൊളിയാണ്. ആര് വായിച്ചാലും വിഷ്വല്‍സ് മുഴുവന്‍ സിനിമയിലെന്നപോലെ മനസില്‍ പതിയും.

അവന്‍ കെ.സി.എഫ് 2ല്‍ എഴുതിവെച്ചതിന്റെ അറുപത് ശതമാനത്തോളമേ ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടുള്ളു. അത്രയേറെ ഡീറ്റയില്‍ഡ് ആണ് തിരക്കഥ. വെറുതേ സേഫ് കളിക്കാതെ, എന്തെങ്കിലുമൊക്കെ പുതിയത് പരീക്ഷിക്കണമെന്ന് എന്നെപ്പോലെ തന്നെ ആഗ്രഹിക്കുന്നയാളാണ് ബാഹുലും,’ അഹമ്മദ് കബീര്‍ പറയുന്നു.

Content Highlight: Ahammed Khabeer talks about Bahul Ramesh and his scripts

We use cookies to give you the best possible experience. Learn more