മുംബൈ: അവന്‍ വന്നു, നമ്മള്‍ കണ്ടു, പക്ഷേ അവന്‍ കീഴടക്കിയില്ല, ഏജന്റ് വിനോദിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. സെയ്ഫ് അലിഖാന്‍ വലിയ തുടക്കമാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഏജന്റ് വിനോദിനുവേണ്ടി അദ്ദേഹം നിക്ഷേപിച്ച പണവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രവലിയ ഓപ്പണിംഗ് ഇതിന് ലഭിച്ചിട്ടില്ലെന്നാണ് ബോളിവുഡ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യ മൂന്ന് ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഏജന്റ് വിനോദ് കലക്ട് ചെയ്തത് 27 കോടിയാണ്. ഈ നേട്ടം ചെറുതാണെന്നാണ് പ്രമുഖ നിരീക്ഷകന്‍ കോമള്‍ നാഹ്ത പറയുന്നത്. ഏജന്റ് വിനോദ് ഇതിനെക്കാള്‍ കൂറേക്കൂടി നേടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
” പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രം കുറച്ച് നീണ്ടുപോയി. കൂടാതെ ക്ലൈമാക്‌സ് അവിചാരിതമായി കോമഡിയായിപ്പോയി.” കോമള്‍ പറയുന്നു.
ചിത്രത്തിനുവേണ്ടി നിക്ഷേപിച്ച 65 കോടി വീണ്ടെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മറ്റൊരു ട്രേഡ് എക്‌സ്‌പേര്‍ട്ട് അമോദ് മെഹ്‌റയും അഭിപ്രായപ്പെട്ടു. ” 15 കോടിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് പോയത്. വിദേശങ്ങളിലെ കളക്ഷനുമൊക്കെ വച്ച് നോക്കിയാലും ചിത്രംവിജയിക്കുമെന്ന് പറയാനാവില്ല.” അദ്ദേഹം വ്യക്തമാക്കി.
പരീക്ഷക്കാലമായതിനാല്‍ ഫാമിലി പ്രേക്ഷകര്‍ തിയ്യേറ്ററില്‍ എത്തുന്നത് കുറഞ്ഞതും ചിത്രത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിതരണക്കാരന്‍ പറയുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയല്ല ചിത്രത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.