| Monday, 12th October 2026, 1:04 pm

ആ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ കൂടെ വർക് ചെയ്യാൻ പറ്റില്ലെന്നോർത്ത് 'വിത്‌ഡ്രോവൽ സിംറ്റംസ്‌ ' പോലെ തോന്നി: വിജയ് സേതുപതി

അനുപമ കെ. സീത

‘ഡൊറോത്തി’ക്ക് ശേഷം തമിഴ് സിനിമ ഇൻഡസ്ട്രിയുടെ ഗ്രാഫ് ഉയർത്തിയ ചിത്രമാണ് ‘ബത്ത’. വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രമാണിത്. വിജയ് സേതുപതിയ്ക്ക് പുറമെ മാസ്റ്റർ സായി പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ ‘ബത്ത’യെപ്പറ്റിയും സിനിമയുടെ സംവിധായകനെ പറ്റിയും പറയുകയാണ് വിജയ് സേതുപതി. ‘ബാലാജി ഒരു സിനിമയുടെ കഥ പറയാനുണ്ടെന്ന് പറഞ്ഞു. കഥ കേട്ടപ്പോൾ സർപ്രൈസ് ആയി തോന്നി. അദ്ദേഹത്തെ പോലെ തന്നെ സ്ക്രിപ്റ്റിന്റെ ആശയവും വളരെ നല്ലതായിരുന്നു. ബാലാജിയുടെ കഥകളിൽ എപ്പോഴും ഒരു നിഷ്കളങ്കതയുണ്ടായിരിക്കും. അദ്ദേഹത്തിന്റെ സിനിമകളിലുള്ള നിഷ്കളങ്കത പോലെയാണ് ബാലാജിയുടെ സ്വഭാവവും.’ താരം പറഞ്ഞു.

വിജയ് സേതുപതി.Photo.Screen Grab/Youtube.com

അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ താൻ ഭയങ്കര ഹാപ്പിയാണെന്നും വിജയ് വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷം ഇനി സെറ്റിൽ വരാനോ അദ്ദേഹത്തിന്റെ കൂടെ വർക് ചെയ്യാനോ പറ്റില്ലെന്നോർത്ത് ‘വിത്‌ഡ്രോവൽ സിംറ്റംസ്‌’ പോലെ തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

വിജയ് സേതുപതിയും ബാലാജി തരണീധരനും ഒരുമിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ‘ബത്ത.’ മികച്ച അഭിപ്രായങ്ങളോടെ സിനിമ മുന്നേറുന്നുണ്ടെങ്കിലും തമിഴ് പ്രേഷകർക്കിടയിലെ ഒരു വിഭാഗം ആളുകളിൽ നിന്നും ‘ഡൊറോത്തി’ക്ക് കിട്ടിയത് പോലെയുള്ള തണുത്ത പ്രതികരണങ്ങളാണ് കിട്ടുന്നത്.

മറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമായി പ്രൊമോഷനുകൾ വളരെ കുറവായിരുന്നു ‘ബത്ത’ക്ക്. വിജയ് സേതുപതിയുടെ ഇത്തരം കഥാപാത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ട് ഒരുപാടായതിനാൽ മക്കൾ സെൽവൻ ആരാധകരെ തൃപ്തിപ്പെടുത്താൻ ‘ബത്ത’ എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ക്രൂരനായ ഗുണ്ടയായും ബലഹീനതയും ഭയവും നിറഞ്ഞ ഒരാളായും വിജയ് പകർന്നാടിയപ്പോൾ ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിച്ച മറ്റൊരു കഥാപാത്രമാണ് മാസ്റ്റർ സായി പൃഥ്വിരാജിന്റെ ശബരി. ലിജോമോൾ ജോസ്, ശാന്തി ബാലകൃഷ്ണൻ, വിഷ്ണു ഗോവിന്ദ് എന്നിവരുടെ പ്രകടനവും ഗംഭീരമായിരുന്നു.

Content Highlight: After the shooting of that movie wrapped up, I felt something akin to ‘withdrawal symptoms’ at the thought of not being able to work with him anymore said Vijay Sethupathi.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more