2026 ടി-20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ചര്‍ച്ചയായി ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചറിന്റെ പഴയ ട്വീറ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടത്തിന് പിന്നാലെയാണ് 2014ല്‍ ആര്‍ച്ചര്‍ പങ്കുവെച്ച ട്വീറ്റ് വീണ്ടും ചര്‍ച്ചയിലേക്കുയരുന്നത്.
’97? WTF’ എന്നായിരുന്നു ആര്‍ച്ചറിന്റെ പോസ്റ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ പുറത്താകാതെ 97 റണ്‍സ് നേടി വിജയശില്‍പിയായതിനെയാണ് ആരാധകര്‍ ആര്‍ച്ചറിന്റെ പോസ്റ്റിനോട് ചേര്‍ത്തുവെക്കുന്നത്.
പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ സഞ്ജു ആരാധകര്‍ കീഴടക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ഓപ്പണറുടെ ചിത്രവും ഷോര്‍ട്ട് വീഡിയോകളുമായി പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ മുഴുവന്‍ സഞ്ജു ഷോ തന്നെയാണ്.
ജോഫ്രാ ആര്‍ച്ചര്‍ വീണ്ടും ഭാവി പ്രവചിച്ചു എന്നും ആര്‍ച്ചറാണ് സിംസണിന്റെ എഴുത്തുകാരന്‍ എന്നുമെല്ലാം രസകരമായ മറ്റ് കമന്റുകളും നിരവധിയാണ്.
2019 ആഷസിന് പിന്നാലെയാണ് ആര്‍ച്ചറിന്റെ ഇതേ പോസ്റ്റ് ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന് പരിക്കേറ്റിരുന്നു. ഐ.പി.എല്‍ 2025ല്‍ സഞ്ജു ഇംപാക്ട് പ്ലെയറായി മാത്രം കളത്തിലിറങ്ങിയതും റിയാന്‍ പരാഗ് സഞ്ജുവിന് പകരം ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതും ഇതേ പരിക്ക് കാരണമായികുന്നു. ആര്‍ച്ചര്‍ രാജസ്ഥാന്‍ താരമായിരുന്നു എന്നതാണ് ഇതിലെ മറ്റൊരു രസകരമായ വസ്തുത.
വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഇരുവരും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലിറങ്ങിയത്. ജയിക്കുന്നവര്‍ക്ക് സെമി ഫൈനല്‍ കളിക്കാമെന്ന ഹൈ പ്രഷര്‍ ഗെയ്മിലാണ് സഞ്ജു സമ്മര്‍ദമേതുമില്ലാതെ ബാറ്റ് വീശിത്.
സഞ്ജു സാംസണ്‍. Photo: BCCI
50 പന്ത് നേരിട്ട താരം 12 ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 97 റണ്‍സ് നേടി. കളിയിലെ താരവും സഞ്ജു തന്നെയായിരുന്നു.
അതേസമയം, ലോകകപ്പിന്റെ രണ്ടാം സെമിയില്‍ സഞ്ജുവും ആര്‍ച്ചറും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരും. വാംഖഡെയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുക.
Content Highlight: After Sanju Samson’s knock against West Indies, Jofra Archer’s old tweet resurface again