| Saturday, 30th May 2026, 4:01 pm

നീറ്റിന് പിന്നാലെ സി.യു.ഇ.ടി പരീക്ഷയിലും ക്രമക്കേടെന്ന് പരാതി

നിഷാന. വി.വി

ന്യൂദല്‍ഹി: ഈ വര്‍ഷം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ നടന്ന് കൊണ്ടിരിക്കെ എന്‍.ടി.എ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിനെതിരെയും പരാതിയുമായി വിദ്യാര്‍ത്ഥികള്‍.

രാജ്യത്തിനകത്തും വിദേശത്തുമായി ഓണ്‍ലൈനായി നടക്കുന്ന പരീക്ഷയില്‍ ദുബായില്‍ പുലര്‍ച്ചെ 7:30ന് ആരംഭിക്കേണ്ട പരീക്ഷ 3 മണിക്കൂര്‍ വൈകി 10:30 നായിരുന്നു ആരംഭിച്ചത്. സാങ്കേതിക തകരാറെന്നാണ് പരീക്ഷ വൈകാനുള്ള കാരണമായി എന്‍.ടി.എ വിദ്യാര്‍ത്ഥികളെ അറിയിച്ചത്. പുലര്‍ച്ചെ 6.30 ന് അകത്ത് പ്രവേശിക്കാനുള്ള സമയം (ഗേറ്റ് ക്ലോസിങ് ടൈം) അവസാനിക്കുന്നത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ നേരത്തെ എക്‌സാം സെന്ററില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ സമയം അനുസരിച്ചുള്ള സമയത്താണ് പരീക്ഷ നടക്കുന്നത് കൊണ്ട് തന്നെ വിദേശത്ത് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ തന്നെ സെന്ററില്‍ എത്തിയിരുന്നു. കൂടാതെ പരീക്ഷ വൈകിയതും വലിയ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

നേരത്തെയും എന്‍.ടി.എ നടത്തിയ പരീക്ഷകളില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് എന്‍.ടി.എയുടെ അനാസ്ഥ മൂലം ചോദ്യം ചെയ്യപ്പെടുന്നത്.

Content Highlight: After NEET, complaints of irregularities in CUET exam

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more