| Tuesday, 22nd July 2025, 1:22 pm

കേരളവാസം കഴിഞ്ഞു; 37 ദിവസത്തിന് ശേഷം പറന്നുയർന്ന് ബ്രിട്ടീഷ് എഫ് -35 യുദ്ധവിമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലത്തിറക്കിയ ബ്രിട്ടീഷ് എഫ് -35 യുദ്ധവിമാനം ഒടുവിൽ നാട്ടിലേക്ക് പറന്നു. ബ്രിട്ടന്റെ യുദ്ധവിമാനമായ പ്രിൻസസ് ഓഫ് വെയ്ൽസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് നൂറ് നോട്ടിക്കൽ മൈൽ ദൂരത്തിൽ നിന്ന് പറന്നുയർന്ന വിമാനം ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ജൂൺ 14നായിരുന്നു കേരളത്തിൽ ലാൻഡ് ചെയ്തത്.

പരിശീലനപ്പറക്കൽ പൂർത്തിയാക്കിയതിന് ശേഷം തിരിച്ച് ഇറക്കാൻ ശ്രമിച്ചെങ്കിലും കടൽ പ്രക്ഷുബ്ധമായതിനെത്തുടന്ന് ലാൻഡിങ് സാധ്യമാകാതെ വരികയായിരുന്നു. പിന്നീട് നിരവധി തവണ ലാൻഡിങ്ങിനായി ശ്രമിച്ചെങ്കിലും നടന്നില്ല. വിമാനത്തിൽ ഇന്ധനവും കുറവായിരുന്നു. പിന്നീട് പ്രതിരോധ വകുപ്പിന്റേയും നേവിയുടേയും അനുമതിയോട് കൂടിയാണ് ഏറ്റവും അടുത്തുള്ള നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയത്.

ആദ്യം തുറന്ന സ്ഥലത്ത് പാർക്ക് ചെയ്‌ത് പിന്നീട് ഒരു ഹാംഗറിലേക്ക് മാറ്റിയ എഫ് -35 യുടെ ഷെഡ്യൂൾ ചെയ്യാത്തതും ദീർഘകാലമായി കേരളത്തിൽ തന്നെ തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം വളരെയധികം മീമുകൾക്കും ട്രോളുകൾക്കും വിഷയമായിട്ടുണ്ട്. കൂടാതെ യു.കെയുടെ ‘സന്ദർശനത്തിന്’ നന്ദി പറഞ്ഞുകൊണ്ട് കേരള ടൂറിസം വകുപ്പിന്റെ രസകരമായ പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഹൈഡ്രോളിക് തകരാർ കാരണം ജെറ്റ് പൊളിച്ചുമാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ തിരികെ അയയ്ക്കേണ്ടിവരുമെന്ന് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ജൂലൈ ആറിന് എയർബസ് A400M അറ്റ്ലസിൽ സ്പെയർ പാർട്സുകളും ഉപകരണങ്ങളുമായി റോയൽ എയർഫോഴ്സ് സംഘം എത്തുകയായിരുന്നു.

ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ്-35 ലോകത്തിലെ ഏറ്റവും നൂതനവും ചെലവേറിയതുമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ്. ഇതിന് 115 മില്യൺ യു.എസ് ഡോളറിലധികം വിലവരും. ഷോർട്ട് ടേക്ക് ഓഫുകൾക്കും വെർട്ടിക്കൽ ലാൻഡിങ്ങുകൾക്കുമായി രൂപകൽപ്പന ചെയ്‌താണ് ഇത്.

Content Highlight: After month-long snag in Kerala, British F-35 fighter jet finally flies home

We use cookies to give you the best possible experience. Learn more