| Saturday, 15th December 2018, 7:23 pm

'ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കും; മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് തോറ്റ ബി.ജെ.പി മന്ത്രിയുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ നാട്ടുകാരെ കരയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന അര്‍ച്ചന ചിത്‌നിസ്.

“”എനിക്ക് വോട്ടു ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നായിരിക്കില്ല”” ബി.ജെ.പി നേതാവ് പറഞ്ഞു.

ക്യാബിനറ്റ് മന്ത്രിയായിരുന്ന അര്‍ച്ചന ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ താക്കൂര്‍ സുരേന്ദ്ര സംഗിനോട് പരാജയപ്പെട്ടിരുന്നു. 5120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്ര സിങ് മന്ത്രിയെ തോല്‍പ്പിച്ചത്.

മധ്യപ്രദേശില്‍ 15 വര്‍ഷം അധികാരത്തിലിരുന്ന ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 116 സീറ്റുകളില്‍ ജയിക്കണമെന്നിരിക്കെ 109 ല്‍ ഒതുങ്ങിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more