| Wednesday, 22nd October 2025, 8:59 am

രോഹിത്തിനേക്കാള്‍ പ്രായം, 2027 ലോകകപ്പില്‍ 42കാരന്‍ ഇതിഹാസവുമുണ്ടാകും; വമ്പന്‍ തെരഞ്ഞെടുപ്പുമായി ചാറ്റ് ജി.പി.ടി

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി  ചാറ്റ് ജി.പി.ടി. ഹഷ്മത്തുള്ള ഷാഹിദിയാണ് ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ടീമിന്റെ ക്യാപ്റ്റന്‍. റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നീ സൂപ്പര്‍ താരങ്ങളും ടീമിന്റെ ഭാഗമാണ്.

ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ഈ ടീമിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിഹാസ താരം മുഹമ്മദ് നബിയാണ്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ അടുത്ത ലോകകപ്പിലും അഫ്ഗാന്‍ സിംഹങ്ങളെ പ്രതിനിധീകരിക്കുമെന്നാണ് ചാറ്റ് ജി.പി.ടിയുടെ കണക്കുകൂട്ടല്‍.

നിലവില്‍ 40കാരനായ നബി അടുത്ത ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ 42 വയസ് പൂര്‍ത്തിയാക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇപ്പോഴും ഒരുപോലെ തിളങ്ങുന്ന നബിയുടെ അനുഭവ സമ്പത്തായിരിക്കും അങ്ങനെയെങ്കില്‍ 2027 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവുമധികം മുതല്‍ക്കൂട്ടാകുന്നത്.

അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം ഏകദിന ലോകകപ്പ് കളിച്ച താരം കൂടിയാണ് മുഹമ്മദ് നബി. മൂന്ന് ലോകകപ്പുകള്‍. അതായത് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയ മൂന്ന് ലോകകപ്പുകളിലും നബിയുടെ സാന്നിധ്യമുണ്ടായിരുന്നു. റാഷിദ് ഖാന്‍ മാത്രമാണ് നബിക്ക് പുറമെ ഈ മൂന്ന് ലോകകപ്പുകളും കളിച്ചത്.

2015ലായിരുന്നു അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് അരങ്ങേറ്റം. അന്ന് നബിയുടെ ക്യാപ്റ്റന്‍സിയിലാണ് ടീം കളത്തിലിറങ്ങിയത്. 2019 ലോകകപ്പിനിടെ തന്റെ 200ാം അന്താരാഷ്ട്ര വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

2023 ലോകകപ്പിലാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അഫ്ഗാനിസ്ഥാന്‍ മൂന്ന് മുന്‍ ലോകകപ്പ് ചാമ്പ്യന്‍മാരെ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരെ പരാജയപ്പെടുത്തുകയും ചെയ്തു.

ഈ പ്രകടനം അഫ്ഗാനിസ്ഥാനെ ചരിത്രത്തിലാദ്യമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയിലെത്തിക്കുകയും ചെയ്തു. ഈ സ്‌ക്വാഡിലും മുഹമ്മദ് നബി ഇടം നേടിയിരുന്നു.

ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത 2027 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത് ഷാ, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി, നൂര്‍ അഹമ്മദ്.

സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് 2027 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിരിക്കും മത്സരം അരങ്ങേറുക.

14 ടീമുകളാണ് 2027 ലോകകപ്പ് കളിക്കുക. ടൂര്‍ണമെന്റിന്റെ ആതിഥേയരായ സൗത്ത് ആഫ്രിക്കയും സിംബാബ്‌വേയും ഇതിനോടകം തന്നെ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. 2027 മാര്‍ച്ച് 31ലെ ഐ.സി.സി ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ എട്ട് ടീമുകള്‍ക്കും യോഗ്യത ലഭിക്കും. ശേഷിക്കുന്ന ടീമുകള്‍ ക്വാളിഫയേഴ്‌സ് കളിച്ചാകും ലോകകപ്പിനെത്തുക.

2027 ലോകകപ്പിന്റെ സഹ ആതിഥേയരാണെങ്കിലും ഐ.സി.സി ഫുള്‍ മെമ്പര്‍ നേഷനല്ല എന്ന കാരണത്താല്‍ നമീബിയക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കില്ല, മറ്റ് ടീമുകളെ പോലെ യോഗ്യതാ മത്സരം കളിച്ചുവേണം ലോകകപ്പിനെത്താന്‍.

Content Highlight: Afghanistan team for 2027 ODI World Cup selected with Prophet Muhammad as its captain – Chat GPT

We use cookies to give you the best possible experience. Learn more