സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 232 റണ്‍സിന്റെ അമ്പരപ്പിക്കുന്ന വിജയമാണ് അഫ്ഗാന്‍ നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ 17.5 ഓവറില്‍ വെറും 54 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.
ഇതോടെ അഫ്ഗാനിസ്ഥാന് തങ്ങളുടെ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തി എഴുതാനും സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ വിജയം നേടാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്.
അഫ്ഗാനിസ്ഥാന് VS സിംബാബ്‌വേ – 232* റണ്‍സ് – 2024
അഫ്ഗാനിസ്ഥാന്‍ VS സൗത്ത് ആഫ്രിക്ക – 177 – 2024
അഫ്ഗാനിസ്ഥാന്‍ VS സിംബാബ് വേ – 154 – 2018
അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് സിംബാബ്‌വേ തകര്‍ന്നത്. അള്ളാ ഗസന്‍ഫര്‍, നവീദ് സദ്രാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫസല്‍ ഹഖ് ഫറൂഖി രണ്ട് വിക്കറ്റും നേടി. അസ്മതുള്ള ഒമര്‍സായി ഒരു വിക്കറ്റും നേടിയിരുന്നു.
ടീമിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സിദ്ദിഖുള്ള അതല്‍ ആണ്. 128 നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 104 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. താരത്തിന് പുറമെ അബ്ദുല്‍ മാലിക് 101 പന്തില്‍ നിന്ന് 84 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇരുവരുടെയും മികച്ച കൂട്ടുകെട്ടിലാണ് അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സിംബാബ്‌വേക്ക് വേണ്ടി രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സീന്‍ വില്യംസ് 16 റണ്‍സും. സിക്കണ്ടര്‍ റാസ പുറത്താകാതെ 19 റണ്‍സും നേടി.
Content Highlight: Afghanistan In Great Record Achievement In ODI