| Sunday, 13th May 2012, 2:25 pm

അഫ്ഗാന്‍ സമാധനപ്രേമി അര്‍സല റഹ്മാനി വധിക്കപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാന്‍ സമാധാന പ്രവര്‍ത്തകനും ഹൈ പീസ് കൗണ്‍സിലിന്റെ (എച്ച്.പി.സി) ഉന്നത അംഗവുമായ അര്‍സല റഹ്മാനി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. താലിബാന്‍ യുഗ കാലഘട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

പടിഞ്ഞാറന്‍ കാബൂളില്‍ വെച്ചായിരുന്നു സംഭവം. അജ്ഞാതരയ കൊലയാളികള്‍ അദ്ദേഹത്തെ വെടിവെയ്ക്കുകയായിരുന്നുവെന്ന് കാബൂള്‍ പോലീസ് മേധാവി മൊഹമ്മദ് സഹീര്‍ പറഞ്ഞു. മുന്‍ താലിബാന്‍ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ മിനിസ്റ്റര്‍ ആയിരുന്നു കൊല്ലപ്പെട്ട അര്‍ല റഹ്മാനി.

“വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ അതിലൂടെ കടന്നു പോയ വാഹനത്തില്‍ നിന്നാണ് റഹ്മാനിയ്ക്ക് വെടിയേറ്റത്. ഇടത് നെഞ്ച് തുരന്ന് വെടിയുണ്ട കടന്നു പോകുകയായിരുന്നു.” റഹ്മാനിയുടെ ചെറുമകനായ മൊഹമ്മദ് വാരിസ് പറഞ്ഞു. റഹ്മാനി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

എച്ച്.പി.സിയില്‍ അംഗമാകുന്നതിനു മുമ്പ് 2005ലും 2010ലും ഹമീദ് കര്‍സായിയുടെ സെനറ്റര്‍ അയി റഹ്മാനി സവനം അനുഷ്ടിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് കര്‍സായി ഹൈ പീസ് കൗണ്‍സില്‍ രൂപീകരിച്ചത്. ഇതിന്റെ മുന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനി സെപ്തംബറില്‍ കൊലചെയ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more