| Thursday, 26th January 2012, 12:09 pm

അഫ്ഗാനിസ്ഥാനില്‍ നിന്നും അവര്‍ വരുന്നു, ഇന്ത്യയെ അറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുദ്ധവും പ്രക്ഷോഭങ്ങളും മാത്രം കണ്ട് അഫ്ഗാനില്‍ വളര്‍ന്ന 20 കുട്ടികള്‍ ഇന്ത്യയില്‍ എത്തി. സമാധാനമായ ഒരു ലോകത്തെ അറിയുക എന്നതാണ് അവരുടെ വരവിന് പിന്നിലുള്ള ലക്ഷ്യം. ഇന്ത്യയുടെ സംസ്‌ക്കാരവും പൈതൃകവും എന്തെന്ന് അറിയാനും അത് മനസ്സിലാക്കാനുമായാണ് റിപ്പബ്ലിക് ദിനത്തില്‍ അവര്‍ ന്യദല്‍ഹിയിലെത്തിയത്.

കാബൂളിലെ ഇന്ത്യന്‍ എംബസിയാണ് കുട്ടികളെ ഇന്ത്യയിലേക്ക് അയച്ചത്. അഫ്ഗാനിലെ  ജീവിതം മാത്രം കണ്ടുവളര്‍ന്ന ഇവര്‍ക്ക് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ കുറിച്ച് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഈ ഉദ്യമത്തിന് എംബസി തയ്യാറായത്. എട്ടാം തരം മുതല്‍ 12 ാം തരം
വരെയുള്ള കുട്ടികളാണ് ഇവരുടെ ഗ്രൂപ്പിലുള്ളത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും വ്യത്യസ്തമായ ഇന്ത്യയിലെ ആഘോഷങ്ങളും മറ്റും കണ്ടു മനസ്സിലാക്കുക എന്നൊരു ലക്ഷ്യം കൂടി ഇവരുടെ വരവിന് പിന്നിലുണ്ട്. ഇന്ന് ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡും റാലിയും ഇവര്‍ കാണും.

മൂന്ന് പെണ്‍കുട്ടികള്‍ അടങ്ങിയ ഇവരുടെ ഗ്രൂപ്പ് ഇന്ത്യയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും  താജ്മഹലും  സന്ദര്‍ശിച്ച ശേഷം ഫിബ്രവരി 2നാണ് തിരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുക. അഫ്ഗാനിസ്ഥാനിലെ പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റത്തിനായി ഇന്ത്യയും ശ്രമിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ വികസനപദ്ധതിയ്ക്കായി രണ്ട് ബില്ല്യണ്‍ ആണ്  ഇന്ത്യ ചെലവിട്ടിരിക്കുന്നത്.

malayalam News

Kerala news In English

We use cookies to give you the best possible experience. Learn more