| Monday, 19th January 2026, 8:13 am

ആഫ്രിക്ക കീഴടക്കി സെനഗല്‍; എക്‌സ്ട്രാ ടൈം ത്രില്ലറില്‍ തൂക്കിയത് രണ്ടാം കിരീടം!

ശ്രീരാഗ് പാറക്കല്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് കിരീടമുയര്‍ത്തി സെനഗല്‍. പ്രിന്‍സ് മൗലായി അബ്ദുള്ള സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കോയെ എതിരില്ലാത്ത ഒരുഗോളിനാണ് സെനഗല്‍ പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് സെനഗല്‍ ആഫ്‌കോണ്‍ കപ്പ് സ്വന്തമാക്കുന്നത്.

2021-22 സീസണില്‍ ഈജിപ്തിനെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയായിരുന്നു സെനഗല്‍ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. മാത്രമല്ല 2002ലും 2019ലും സെനഗല്‍ ആഫ്‌കോണ്‍ റണ്ണേഴ്‌സ് അപ് ആയിരുന്നു.

അതേസമയം മത്സരത്തിലെ എക്‌സ്ട്രാ ടൈമില്‍ പെ ഗുയെയി നേടിയ ഗോളിലൂടെയാണ് സെനഗല്‍ തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തിയത്. കരുത്തരുടെ പോരാട്ടം കണ്ട ഫൈനലില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകനുനിന്നു.

1975ല്‍ ചാമ്പ്യന്‍മാരയ മൊറോക്കോ, അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം കിരീടം നേടാനാണ് കളത്തിലെത്തിയത്. എന്നാല്‍ സെനഗലിന്റെ പ്രതിരോധത്തെ മറികടക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചില്ല.

നാല് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെനഗല്‍ വിജയ ഗോള്‍ നേടി. അതേസമയം അധികസമയത്തേക്ക് നീണ്ട കളി നാടകീയതകളുടേത് കൂടിയായി മാറി.

അധികസമയത്ത് സെനഗല്‍ നേടി ആദ്യ ഗോള്‍ മൊറോക്കോ ക്യാപ്റ്റന്‍ അഷ്‌റഫ് ഹക്കീമിയെ ഫൗള്‍ ചെയ്‌തെന്ന് കാരണത്തില്‍ റഫറി നിഷേധിച്ചിരുന്നു. പിന്നീട് സെഗല്‍ ലീഡ് നേടിയിരിക്കെ 98ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവധിച്ചതോടെ സെനഗല്‍ താരങ്ങള്‍ പ്രതിഷേധിച്ച് കളംവിട്ടുപോയി.

കളി തടസപ്പെട്ടതോടെ സൂപ്പര്‍ താരം സാദിയോ മാനെ ഇടപെട്ടാണ് ടീമിനെ വീണ്ടും കളത്തിലെത്തിച്ചത്. ബ്രാഹിം ഡയസ് എടുത്ത പെനാല്‍റ്റി സെഗല്‍ ഗോളി എഡ്വേര്‍ഡ് മെന്‍ഡി അനായസം രക്ഷപ്പെടുത്തി.

Content Highlight: AFCON: Senegal lift the African Cup of Nations title

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more