| Friday, 24th April 2026, 12:41 pm

കുഞ്ഞമ്മക്ക് ഇത്തവണ ഏസ്‌തെറ്റിക്കാകാന്‍ സാധിച്ചില്ല, പേട്രിയറ്റിനായി ഒരുക്കിയ പോസ്റ്ററുകള്‍ പോരെന്ന് വിമര്‍ശനം

അമര്‍നാഥ് എം.

ക്യാമറക്ക് മുന്നില്‍ വന്ന് നില്‍ക്കുന്ന താരങ്ങളെയല്ലാതെ മറ്റാരെയും ശ്രദ്ധിക്കാത്ത കാലത്തില്‍ നിന്ന് സിനിമയിലെ ഓരോ ടെക്‌നീഷ്യന്മാരെയും കൃത്യമായി ഫോളോ ചെയ്യുന്ന കാലമാണ് ഇത്. സംവിധായകനും തിരക്കഥാകൃത്തിനും പുറമെ സൗണ്ട് ഡിസൈനര്‍മാരെ വരെ അഭിനന്ദിക്കുകയാണ് ഇപ്പോഴത്തെ സിനിമാപ്രേമികള്‍.

അത്തരത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്കും പ്രത്യേക ഫാന്‍ ബേസുണ്ട്. മലയാളത്തില്‍ നിലവിലുള്ളവരില്‍ വെച്ച് ഏറ്റവും മികച്ച പോസ്റ്റര്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മ. ഓരോ പോസ്റ്ററും സിനിമയുടെ തീമുമായും കഥാപാത്രങ്ങളുമായും കൃത്യമായി കണക്ട് ചെയ്തുകൊണ്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തുകൊണ്ടാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മ സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

മലയാളത്തിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ പേട്രിയറ്റിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും ഏസ്‌തെറ്റിക് കുഞ്ഞമ്മയാണ്. എന്നാല്‍ ഇതുവരെ ചെയ്തതില്‍ വെച്ച് മോശം പോസ്റ്റര്‍ ക്യാമ്പയിനാണ് പേട്രിയറ്റിന്റേതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് മുതല്‍ ഏറ്റവുമൊടുവില്‍ വന്ന കൗണ്ട് ഡൗണ്‍ പോസ്റ്ററില്‍ വരെ ഈയൊരു കാര്യം കാണാനാകും.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ഇന്‍ഡസ്ട്രിയിലെ ടോപ്പ് താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളൊന്നും ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് എന്നിവരുടെ സ്റ്റില്ലും ടൈറ്റിലും ചേര്‍ത്തുവെച്ചാണ് പല പോസ്റ്ററുകളും നിര്‍മിച്ചത്.

പേട്രിയറ്റ് Photo: Patriot Movie/ Facebook

ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ പോസ്റ്ററും വലിയ വിമര്‍ശനം നേരിട്ടിരുന്നു. എ.ഐ ഉപയോഗിച്ച് നിര്‍മിച്ച പോസ്റ്ററാണെന്നടക്കം പലരും വിമര്‍ശിച്ചു. ഒടുവില്‍ അണിയറപ്രവര്‍ത്തകരില്‍ പലരും ആ സീനിന്റെ ബി.ടി.എസ് ഫോട്ടോ പുറത്തുവിട്ടതോടെയാണ് വിമര്‍ശനങ്ങള്‍ അടങ്ങിയത്.

ഭ്രമയുഗം, ഡീയസ് ഈറേ, ലോകഃ ചാപ്റ്റര്‍ വണ്‍, തെലുങ്ക് ചിത്രം ഒ.ജി എന്നിവക്ക് വേണ്ടി ഏസ്‌തെറ്റിക് കുഞ്ഞമ്മ ഒരുക്കിയ പോസ്റ്ററുകളെല്ലാം ഒന്നിനൊന്ന് മെച്ചമുള്ളവയായിരുന്നു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുടെ സ്വഭാവവും പോസ്റ്ററില്‍ തന്നെ ഒളിപ്പിച്ചുവെക്കുന്ന ബ്രില്യന്‍സാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മയുടേത്. പേട്രിയറ്റിനായി ഗംഭീര പോസ്റ്ററുകളുണ്ടാക്കാനുള്ള സാധ്യത ഇനിയും മുന്നിലുണ്ടെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

Content Highlight: Aesthetic Kunjamma’s poster campaign for Patriot movie getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more