| Saturday, 18th July 2026, 9:51 am

വഖഫ് ബോര്‍ഡില്‍ ശിയാ പ്രതിനിധി വേണമെന്ന ഹരജി; നടക്കുന്നത് കുപ്രചാരണങ്ങളെന്ന് അഭിഭാഷകന്‍

റെന്വര്‍ പി

കോഴിക്കോട്: കേരളാ വഖഫ് ബോര്‍ഡില്‍ ഇസ്‌നാ അശരി ശിയാ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ നിയമിക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയക്കുറിച്ച് കുപ്രചാരണങ്ങള്‍ നടക്കുന്നതായി കേസിലെ അഭിഭാഷകന്‍.

ആലേ റസൂല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സാജിദ് ഹുസൈന്‍ ഖട്ടായിയാണ് ഈ വിഷയത്തില്‍ ഹരജി സമര്‍പ്പിച്ചത്. കേസ് സംബന്ധിച്ച് ചില കുപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതായി ഹരജിക്കാരന്റെ അഭിഭാഷകന്‍ ആദില്‍ ഹുസൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2005ല്‍ കേരളത്തില്‍ ആലേ റസൂല്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നതു മുതല്‍ പലപ്പോഴായി ശിയാ അംഗങ്ങളെ നിയമിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനത്ത് ശിയാ വഖഫ് ബോര്‍ഡ് ഇല്ലെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡില്‍ മിനിമം ഒരു ശിയാ അംഗത്തെ നിയമിക്കണമെന്ന് 1995 ല്‍ തന്നെ നിലവിലുള്ള നിയമമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.

നിലവിലെ എല്ലാ വഖഫ് കേസുകളും ഒരുമിച്ച് പരിഗണിക്കാനുള്ള തീരുമാനം എടുത്തത് കേരളാ ഹൈക്കോടതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പ്രകാരം തങ്ങളുടെ കേസിനോടൊപ്പം ഷോണ്‍ ജോര്‍ജിന്റേത് അടക്കമുള്ള ഹരജികളും പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

കേരളത്തില്‍ ശുഷ്‌ക്കമാണെങ്കില്‍ കൂടി ശിയാക്കള്‍ക്ക് വഖഫ് സ്വത്തുക്കളുണ്ട്. ഭരണഘടാനനുസൃതമായ ശിയാ അംഗത്തെ സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനങ്ങള്‍ സംഘടന കേന്ദ്ര, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കാത്തതിനാലാണ് ഹൈക്കോടതിയില്‍ ആലേ റസൂല്‍ ഫൗണ്ടേഷന്‍ കേസ് സമര്‍പ്പിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘ആലെ റസൂല്‍ ഫൗണ്ടേഷന്റെ വ്യക്തമായ നിലപാട് അമുസ്ലിങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നതിനെതിരാണ്. കേരളീയ പൊതു മുസ്ലിം സമൂഹത്തിന്റെ നിലപാടിനൊപ്പം തന്നെയാണ് ആലേ റസൂല്‍ ഫൗണ്ടേഷന്റെ നിലപാട്.

നിലവില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ നിലവിലുള്ള വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്നോ, പുതിയ വഖഫ് ബോര്‍ഡ് രൂപീകരിക്കണെമെന്നോ സംഘടന ആവശ്യപ്പെട്ടിട്ടില്ല. വഖഫ് ബോര്‍ഡ് പുനക്രമീകരിക്കുന്നതിനു മുമ്പ് ശിയാ അംഗങ്ങളെ നിയമിക്കണമെന്നാണ് സംഘടനയുടെ ആവശ്യം,’ എന്നും അഭിഭാഷകന്‍ കുറിച്ചു.

സംഘടനയ്ക്ക് പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ല. നിലവില്‍ മരവിപ്പിച്ച വഖഫ് ബോര്‍ഡില്‍ തന്നെ ശിയാ അംഗങ്ങളെ ഉള്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പുതിയ വഖഫ് ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ അതില്‍ ശിയാ അംഗങ്ങളെ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യുക എന്നതാണ് സംഘടന നിലപാട്. രണ്ട് തീരുമാനങ്ങള്‍ക്കും സംഘടന ഏതിരല്ലെന്നും അഡ്വക്കേറ്റ് ആദില്‍ ഹുസൈന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഹരജിയിലെ അപേക്ഷകളില്‍ ഒരിടത്തും അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തണമെന്നോ, ഉമീദ് ആക്ട് നടപ്പില്‍ വരുത്തണമെന്നോ, നിലവിലുള്ള വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്നോ സംഘടന ആവശ്യപ്പെട്ടിട്ടില്ല. ആലേ റസൂല്‍ ഫൗണ്ടേഷന്‍ രാഷ്ട്രീയ പരമായി കേരള, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍ക്കുകയോ അനുകൂലിക്കൂകയോ, പ്രതി കൂലിക്കുകയോ ചെയ്യുന്നില്ല. ഇതാണ് ആലേ റസൂല്‍ ഫൗണ്ടേഷന്റെ നിലപാട്,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളാ വഖഫ് ബോര്‍ഡില്‍ ഇസ്‌നാ അശരി ശിയാ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആലേ റസൂല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബഹു: സാജിദ് ഹുസൈന്‍ ഖട്ടായി ഫയല്‍ ചെയ്ത കേസ് സംബന്ധമായി ചില കുപ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതു പ്രകാരം ആലേ റസൂല്‍ ഫൗണ്ടേഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് അവരുടെ അഭിഭാഷകനായ ഞാന്‍ ഈ കുറിപ്പെഴുതുന്നത്.

നിലവിലെ എല്ലാ വഖഫ് കേസുകളും ഒരുമിച്ച് പരിഗണിക്കാനുള്ള തീരുമാനം എടുത്തത് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയാണ്. 2005ല്‍ കേരളത്തില്‍ ആലേ റസൂല്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നതു മുതല്‍ പലപ്പോഴായി ശിയാ അംഗങ്ങളെ നിയമിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനത്ത് ശിയാ വഖഫ് ബോര്‍ഡ് ഇല്ലെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡില്‍ മിനിമം ഒരു ശിയാ അംഗത്തെ നിയമിക്കണമെന്ന് 1995 ല്‍ തന്നെ നിലവിലുള്ള നിയമമാണ്.

കേരളത്തില്‍ ശുഷ്‌ക്കമാണെങ്കില്‍ കൂടി ശിയാക്കള്‍ക്ക് വഖഫ് സ്വത്തുക്കളുണ്ട്. ഭരണഘടാനനുസൃതമായ ശിയാ അംഗത്തെ സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനങ്ങള്‍ സംഘടന കേന്ദ്ര, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കാത്തതിനാലാണ് സംഘടന Wp (PIL) 133/2026 കേസ് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ഈ കേസിനോടൊപ്പം തന്നെ ഷോണ്‍ ജോര്‍ജ്ജ്, എ.സി.ടി.എസ് എന്ന സംഘടന എന്നിവര്‍ അമുസ്ലിങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിക്കണമെന്നാ വശ്യപ്പെട്ട് ഹര്‍ജികള്‍ സമ്മര്‍പ്പിച്ചിരുന്നു. ഈ കേസുകള്‍ക്കൊപ്പം ആലേ റസൂല്‍ ഫൗണ്ടേഷന്റെ കേസും പരിഗണിക്കാന്‍ ഉത്തരവിട്ടത് ബഹു: കേരളാ ഹൈക്കോടതിയാണ്. ആലേ റസൂല്‍ ഫൗണ്ടേഷന്റെ വ്യക്തമായ നിലപാട് അമുസ്ലിങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നതിനെതിരാണ്.

കേരളീയ പൊതു മുസ്ലിം സമൂഹത്തിന്റെ നിലപാടിനൊപ്പം തന്നെയാണ് ആലേ റസൂല്‍ ഫൗണ്ടേഷന്റെ നിലപാട്.നിലവില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ നിലവിലുള്ള വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്നോ, പുതിയ വഖഫ് ബോര്‍ഡ് രൂപികരിക്കണെമെന്നോ സംഘടന ആവശ്യപ്പെട്ടിട്ടില്ല. വഖഫ് ബോര്‍ഡ് പുനക്രമീകരിക്കുന്നതിനു മുമ്പ് ശിയാ അംഗങ്ങളെ നിയമിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സംഘടനയ്ക്ക് പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ല.

മുസ്ലിം പൊതു സമൂഹത്തിന്റെ ഉന്നമനമാണ് സംഘടനയുടെ അത്യന്തിക ലക്ഷ്യം. നിലവില്‍ മരവിപ്പിച്ച വഖഫ് ബോര്‍ഡില്‍ തന്നെ ശിയാ അംഗങ്ങളെ ഉള്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പുതിയ വഖഫ് ബോര്‍ഡ് രൂപികരിക്കുമ്പോള്‍ അതില്‍ ശിയാ അംഗങ്ങളെ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യുക എന്നതാണ് സംഘടന നിലപാട്. രണ്ട് തീരുമാനങ്ങള്‍ക്കും സംഘടന ഏതിരല്ല.

ഹരജിയി ലെ അപേക്ഷകളില്‍ ഒരിടത്തും അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തണ മെന്നോ, ഉമീദ് ആക്ട് നടപ്പില്‍ വരുത്തണമെന്നോ, നിലവിലുള്ള വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്നോ സംഘടന ആവശ്യപ്പെട്ടിട്ടില്ല. ആലേ റസൂല്‍ ഫൗണ്ടേഷന്‍ രാഷ്ട്രീയ പരമായി കേരള, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍ക്കുകയോ അനുകൂലിക്കൂകയോ, പ്രതി കൂലിക്കുകയോ ചെയ്യുന്നില്ല. ഇതാണ് ആലേ റസൂല്‍ ഫൗണ്ടേഷന്റെ നിലപാട്.

ബാക്കി വിശദാശങ്ങള്‍ നിലവില്‍ കേസ് ബഹു: ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും പരിഗണനയിലായതിനാല്‍ വിശദീകരിക്കുന്നില്ല. അഭിഭാഷകന്‍ എന്ന നിലയിലാണ് ആലേ റസൂല്‍ ഫൗണ്ടേഷനു വേണ്ടി ഞാന്‍ വക്കാലത്ത് സ്വീകരിച്ചതും ഈ വിഷയത്തെ ഞാന്‍ സമീപിച്ചതും.

കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ സ്‌കോളോര്‍ഷിപ്പ് പുനസ്ഥാപിക്കാന്‍ ഹൈക്കോടതിയില്‍ ഇടപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് സ്‌കോളര്‍ഷിപ്പുകള്‍ പുന സ്ഥാപിക്കാന്‍ ഞാന്‍ ഇടപ്പെട്ടതും, വിജയിപ്പിച്ചതും നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ? ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് എന്നും വ്യക്തിപരമായി നിലകൊണ്ടിട്ടുള്ളത്.എന്റെ കക്ഷിയായ ആലേ റസൂല്‍ ഫൗണ്ടേഷനെക്കുറിച്ചുമുള്ള എല്ലാ കുപ്രചരണങ്ങളും തള്ളിക്കളയണമെന്ന് അപേക്ഷിക്കുന്നു.

Content highlight: Advoicate of Mr.Gulshan Khatai of  Aale Rasool Foundation kerala on Plea About Waqf board membership for Isna Ashari Shia Representetive

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more