| Monday, 20th September 2021, 7:31 pm

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വളര്‍ച്ചാ മുരടിപ്പിന് പരിഹാരമോ, നവലിബറലിസത്തിന്റെ ഈ പുതിയ മുഖം രാജ്യത്തെ എങ്ങിനെ ബാധിക്കും?

ഡോ. അനില്‍ വര്‍മ

നഷ്ടത്തിലായ ഇന്ത്യയുടെ മാനുഫാക്ചറിങ് മേഖലയെ പുനരുദ്ധരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഈ പദ്ധതി ഉല്‍പാദകരുടെ നഷ്ടം പരിഹരിക്കുന്നതിനും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മാത്രം ലക്ഷ്യമിട്ട് ഉള്ളതാണ്. ഉല്‍പന്നങ്ങളുടെ ചോദനം വര്‍ധിപ്പിക്കുന്നതിനും അതുവഴി ജനങ്ങളുടെ വരുമാന ശോഷണം പരിഹരിക്കുന്നതിനും ഉതകുന്ന നടപടികള്‍ ഒന്നും തന്നെ ഈ പദ്ധതിയില്‍ ഇല്ല.

വലിയ പ്രതിസന്ധിയിലായ ഇന്ത്യയുടെ വാഹന വ്യാപാര മേഖലയെയും ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയെയും ഈ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത് ഈ കഴിഞ്ഞ ആഴ്ചയാണ്. രണ്ടു പതിറ്റാണ്ട് കാലത്തെ സാമ്പത്തിക പരിഷ്‌കാരം ഇന്ത്യയുടെ വ്യാപാര മേഖലയിലെ തനതായ ഇന്ത്യന്‍ കമ്പനികളെ ഏറെക്കുറെ പൂര്‍ണ്ണമായി ഇല്ലാതാക്കി യിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഈ മാനങ്ങളെ വിസ്മരിക്കുന്ന മറ്റൊരു നവലിബറല്‍ പദ്ധതിയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി.

ഓഡിയോ കേള്‍ക്കാം

ഡോ. അനില്‍ വര്‍മ

അധ്യാപകന്‍, സാമ്പത്തിക വിദഗ്ധന്‍

Latest Stories

We use cookies to give you the best possible experience. Learn more