| Sunday, 30th June 2019, 8:22 am

കെ ബാബു മാറി, ഇനി ശ്രീനിജന്‍; എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബു എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി. പകരമെത്തിയത് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സി.പി.ഐ.എം നേതാവുമായ അഡ്വ: പി.വി ശ്രീനിജന്‍.നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബു സ്ഥാനത്ത് നിന്ന് മാറുന്നത്.

ശ്രീനിജന്‍ നിലവില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആണ്. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

മറ്റ് ഭാരവാഹികള്‍: സി.സി.ജേക്കബ്, ആര്‍. ദിനേശ് കമ്മത്ത്, കെ.ഗോകുലന്‍, വി.പി ചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ മുരളീധരന്‍ ( സെക്രട്ടറി), എം.കെ. പ്രഹ്ളാദന്‍, എസ്.എസ്. നൗഷാദ് (ജോയിന്റ് സെക്രട്ടറിമാര്‍), സോളി സേവ്യര്‍ (ട്രഷറര്‍). ഇവര്‍ക്ക് പുറമെ ഏഴംഗ എക്സിക്യൂട്ടീവിനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലംഗം ജോര്‍ജ് തോമസ് നിരീക്ഷകനായി.

Latest Stories

We use cookies to give you the best possible experience. Learn more