| Tuesday, 9th June 2020, 5:40 pm

അഡ്വ. പി.എ മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു.

നേരത്തെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹം നീളുകയായിരുന്നു.

ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ 15ാം തിയ്യതി വിവാഹം തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രോട്രോക്കോള്‍ പ്രകാരം ജൂണ്‍ 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് നിലവില്‍ ഡി.വൈ.എഫ്.ഐയുടെ ദേശീയ അധ്യക്ഷനാണ്. വീണ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more