| Monday, 21st October 2019, 4:50 pm

ആളൂരിന് പകരം കെ. ഹൈദര്‍; കൂടത്തായി കൊലപാതകകേസില്‍ ജോളിയ്ക്ക് വേണ്ടി ഹാജരാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയ്ക്ക് സൗജന്യ നിയമസഹായം നല്‍കി കോടതി. താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദര്‍ സിലി വധക്കേസില്‍ ജോളിക്ക് വേണ്ടി ഹാജരാവും.

താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരായുകയായിരുന്നു. അറിയില്ലെന്ന് ജോളി പറഞ്ഞതോടെ കോടതി നിയമസഹായം നല്‍കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിലി വധക്കേസില്‍ മാത്രമാണ് അഭിഭാഷകനെ നിയമിച്ചത്. സിലി കൊലപാതകവുമായി ബന്ധപ്പെട്ട്
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ വേണമെന്ന് ജോളി ആവശ്യപ്പെട്ടു. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more