| Friday, 16th May 2014, 7:28 pm

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിന് അട്ടിമറി വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇടുക്കി: കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അഡ്വ. ജോയ്‌സ് ജോര്‍ജ് 50,542 വോട്ടിന്റെ ഭൂരിപക്ഷത്തില്‍  കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തി. ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തത് കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയെയും ഇടുക്കിയിലേക്ക് ആകര്‍ഷിച്ചിരുന്നു.

കേരള കോണ്‍്ഗ്രസിന്റെയും കോണ്‍ഗ്രസിന്റയും നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസവും മറ്റും സത്യമായിരുന്നെന്ന് മനസിലാക്കാന്‍ കഴിയുന്നതാണ് ജോയ്‌സ് ജോര്‍ജിന്റെ വിജയം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇടത് സ്വതന്ത്രന്റെ മുഖ്യപ്രചരണം.

We use cookies to give you the best possible experience. Learn more