ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഒരു വീഡിയോ എഡിറ്റര്‍ക്ക് സംഘടനയില്‍ അംഗമാകണമെങ്കില്‍ വീണ്ടും ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അടൂരിന്റെ പരാമര്‍ശം. മേളയില്‍ മികച്ച കയ്യടി നേടുന്ന നല്ല മലയാള ചിത്രം തിയ്യറ്ററില്‍ ഓടാതെ പോകുന്നത് വേദനയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കിലും സംഘടനയില്‍ അംഗത്വം വേണം. എന്നാല്‍ അംഗത്വം ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം. ഇത് അനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചലച്ചിത്ര സംഘടനകളുടെ ഇത്തരം നിബന്ധനകള്‍ സിനിമയ്ക്കു വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.