| Sunday, 15th January 2017, 11:43 am

'വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് ചെറുക്കപ്പെടണം': കമലിനു പിന്തുണയുമായി അടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമുദായ മൈത്രിയുടെ നാടാണ് കേരളം. ഇവിടം വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് ചെറുക്കണം


തിരുവന്തപുരം: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ല സിനിമയുടെ വക്താക്കാളില്‍ ഒരാളായ കമലിന് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തു നല്‍കാന്‍ ബി.ജെ.പിയ്ക്കാരാണ് അധികാരം നല്‍കിയതെന്നായിരുന്നു അടൂരിന്റെ പ്രതികരണം.


Also read ടെലിവിഷന്‍ ഷോയില്‍ സ്തീകളെ തെറിവിളിച്ച ഓം സ്വാമിക്ക് തല്ലഭിഷേകം:വീഡിയോ വൈറലാകുന്നു


കമലിനോട് രാജ്യം വിട്ടു പോകാന്‍ ബി.ജെ.പി നേതാക്കള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും  പരിപ്പള്ളി ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അടൂര്‍ പറഞ്ഞു.

തിയറ്ററിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി നേതാക്കള്‍ കമലിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് താമസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം വിട്ട് പോകട്ടെ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്.

ഇതിനെതിരെയായിരുന്നു അടൂരിന്റെ പ്രതികരണങ്ങള്‍. സമുദായ മൈത്രിയുടെ നാടാണ് കേരളം. ഇവിടം വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് ചെറുക്കണം. സ്വാമി വിവേകാനന്ദനോട് പോലും ജാതി ചോദിച്ച നാടാണിത് അതിനെ മാറ്റിയത് സാമൂഹ്യപരിഷകര്‍ത്താക്കളായ ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും അയ്യന്‍കാളിയും ചേര്‍ന്നാണ്. കേരളത്തെ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടു പോകാന്‍ നടക്കുന്ന നീക്കങ്ങളെ  എതിര്‍ക്കണമെന്നായിരുന്നു അടൂരിന്റെ വാക്കുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more