| Wednesday, 19th February 2025, 11:18 am

വീണ്ടും കാട്ടാനക്കലി; ആദിവാസിയെ ആന ചവിട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ആദിവാസിയായ വയോധികനാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൃശൂർ താമരവെള്ളച്ചാലിലാണ് സംഭവം. പാണഞ്ചേരി 14-ാം വാർഡിലെ  താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം.

ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രഭാകരനോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. പ്രഭാകരൻ കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു.

പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

updating…

Content Highlight: Adivasi was trampled to death by an elephant

We use cookies to give you the best possible experience. Learn more