| Tuesday, 30th September 2025, 4:31 pm

ഗംഗുഭായിയായി സംവിധായകന്‍ ആദ്യം പരിഗണിച്ചത് റാണി മുഖര്‍ജിയെ; വെളിപ്പെടുത്തലുമായി ആദിത്യ നാരായണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാടിയില്‍ ആദ്യം പരിഗണിച്ചിരുന്നത് റാണി മുര്‍ജിയെയാണെന്ന് ഗായകന്‍ ആദിത്യ നാരായണ്‍. 2022ല്‍ പുറത്തിറങ്ങി ഹിറ്റായി മാറിയ ചിത്രത്തില്‍ ആലിയ ഭട്ടാണ് ടൈറ്റില്‍ റോളില്‍ എത്തിയിരുന്നത്. സിനിമയിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ സഞ്ജയ് ലീല ബന്‍സാലി റാണിമുഖര്‍ജിയെ വെച്ചാണ് ഗംഗുഭായ് ചെയ്യാനിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായകനും ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ആദിത്യ നാരായണ്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാപിത് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം താന്‍ തൊഴില്‍രഹിതനായെന്നും സഞ്ജയ് ലീല ബന്‍സാലിയുടെ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ പിന്നീട് തനിക്ക് കഴിഞ്ഞുവെന്നും ആദിത്യ നാരയണ്‍ പറഞ്ഞു. 2010ല്‍ പുറത്തിറങ്ങിയ ഷാപിത് എന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചത് ആദിത്യ നാരയണാണ് വിക്രം ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ജനപ്രിയമായെങ്കിലും, സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

ഈ സമയം സഞ്ജയ് ലീല ബന്‍സാലി വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന എക്‌സ് ഫാക്ടറിന്റെ അവതാരകനാകാനുള്ള അവസരം ആദിത്യ നാരയണന് ലഭിച്ചു. പിന്നീടാണ് അദ്ദേഹം ബന്‍സാലിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത്.

‘ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം രണ്ട് സ്‌ക്രിപ്റ്റുകള്‍ ഉണ്ടായിരുന്നു. രാം ലീല, ഗംഗുഭായ് കത്തിയവാടി. റാണി മുഖര്‍ജിയെ നായികയാക്കി ഗംഗുഭായ് കത്തിയവാടി എന്ന സിനിമ ചെയ്യാന്‍ അദ്ദേഹം ആലോചിച്ചിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കും രണ്ട് സ്‌ക്രിപ്റ്റുകള്‍ തന്നു, ഏതാണ് മികച്ചതെന്ന് ചോദിച്ചു. രാം ലീലയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്,’ ആദിത്യ നാരായണ്‍ പറയുന്നു

Content highlight:  Aditya Narayan says that Rani Murji was initially considered for the role in Sanjay Leela Bhansali’s film Gangubhai Kathiawadi

Latest Stories

We use cookies to give you the best possible experience. Learn more