ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദിത്യ ചോപ്ര വീണ്ടും സംവിധാനരംഗത്ത് തിരിച്ചെത്തുന്നു. “ബിഫിക്കര്‍” എന്ന ചിത്രത്തിലൂടെയാണ് ആദിത്യ ചോപ്ര വീണ്ടും സംവിധാന രംഗത്ത് എത്തിയത്.
ആദ്യത്യ ചോപ്രയുടെ പിതാവായ യാഷ് ചോപ്രയുടെ 83 ാം ജന്മദിന വാര്‍ഷികമായ ഇന്നലെയാണ് ആദിത്യ ചോപ്ര പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
താന്‍ സംവിധാനം ചെയ്തതില്‍ വെച്ച് പുതുമയുള്ളതും അല്പം സാഹസം നിറഞ്ഞതുമായ ചിത്രമാണ് ഇതെന്നും ആദിത്യ ചോപ്ര പറഞ്ഞു.
2008 ല്‍ രബ്‌നേ ബനാദി ജോഡി എന്ന ചിത്രമാണ് ആദിത്യ ചോപ്ര അവസാനമായി സംവിധാനം ചെയ്തത്.
അച്ഛന്റെ അനുഗ്രഹത്തോടെ ഏഴ് വര്‍ഷത്തിന് ശേഷം താന്‍ വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരു തമാശയ്ക്കായാണ് എഴുതിത്തുടങ്ങിയത്,
സുഹൃത്തുക്കളായ ഏതെങ്കിലും സംവിധായകരെ കൊണ്ട് ഈ ചിത്രം സംവിധാനം ചെയ്യിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഏതാണ്ട് പകുതി തിരക്കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഈ ചിത്രം ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
എന്റെ മുന്‍ സംവിധാന സംരംഭത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്ന ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്- ആദിത്യ ചോപ്ര പറഞ്ഞു.