| Wednesday, 15th January 2020, 7:41 pm

രാഹുല്‍ ഗാന്ധിയെ കാണാനെത്തി ആദിത്യ താക്കറെ; സന്ദര്‍ശനോദ്യേശം കോണ്‍ഗ്രസുമായുള്ള നീരസം ഒഴിവാക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ദല്‍ഹിയിലെ രാഹുലിന്റെ വസതിയിലെത്തിയായിരുന്നു ആദിത്യ താക്കറെയുടെ കൂടിക്കാഴ്ച.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ശിവസനേ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനുണ്ടായ നീരസം മാറ്റാനുള്ള ശിവസേന നീക്കത്തിന്റെ ഭാഗമായാണ് ആദിത്യ താക്കറേയുടെ സന്ദര്‍ശനമെന്നാണ് വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുന്ന ക്ഷേമപദ്ധതികളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. സാധാരണ ഗതിയിലുള്ള സന്ദര്‍ശനമാണ് ഇന്ന് നടന്നതെന്ന് ശിവസേന പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more