| Friday, 17th October 2025, 10:01 am

കബീര്‍ സിങ്ങിന്റെ സ്‌ക്രിപ്റ്റ് വായിച്ചില്ല; സ്ത്രീ വിരുദ്ധമായ സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നു: ആദില്‍ ഹുസൈന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്ദീപ് റെഡി വാംഗയുടെ കബീര്‍ സിങ് എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ആദില്‍ ഹുസൈന്‍. ഷാഹിദ് കപൂറും കിയാര അദ്വാനിയും പ്രധാനവേഷങ്ങളില്‍ എത്തി 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കബീര്‍ സിങ്ങ്. തെലുങ്ക് സിനിമയായ അര്‍ജുന്‍ റെഡിയുടെ റീമേക്കായിരുന്നു കബീര്‍ സിങ്ങ്.

ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ സിനിമ പിന്നീട് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. സിനിമ സ്ത്രീ വിരുദ്ധമാണെന്നും ടോക്‌സിക് മസുകുലിനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ചതില്‍ റിഗ്രെറ്റുണ്ടെന്ന് പറയുകയാണ് ചിത്രത്തില്‍ സഹവേഷത്തിലെത്തിയ ആദില്‍ ഹുസൈന്‍. താന്‍ പൂര്‍ണമായും തിരക്കഥ വായിക്കാതെയാണ് ആ വേഷം സ്വീകരിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഇപ്പോള്‍ ആ തീരുമാനം തെറ്റായി പോയെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്‌ക്രിപ്റ്റ് വായിക്കാതിരുന്നത് എന്റെ തെറ്റാണ്. അന്ന് ‘മുക്തി ഭവന്’ എന്ന ചിത്രത്തിനായി ഞാന്‍ ഒരുപാട് യാത്ര ചെയ്യുകയായിരുന്നു. മുഴുവനായും സ്‌ക്രിപ്റ്റ് പരിശോധിക്കാനോ തെലുങ്ക് പതിപ്പ് കാണാനോ സമയം ലഭിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോള്‍, ‘ഞാന്‍ എന്താണ് ചെയ്തത്?’ എന്ന് തോന്നി പോയി. ഇത് സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമയാണെന്ന് തോന്നി,’ ആദില്‍ ഹുസൈന്‍ പറയുന്നു

സന്ദീപ് റെഡി വാംഗയുടെ കുഴപ്പമല്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ആദില്‍ ഹുസൈന്‍ പറഞ്ഞു. സിനിമ വേണ്ടെങ്കില്‍ സിനിമ ചെയ്യുന്നില്ലെന്ന് പറയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Adil Hussain expressed regret for acting in the film Kabir Singh

We use cookies to give you the best possible experience. Learn more