| Thursday, 14th November 2019, 10:18 pm

'ആടൈ'യ്ക്ക് ശേഷം 'അതോ അന്ത പറവൈ പോലെ'യുമായി അമല പോള്‍ ; ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ആടൈയ്ക്ക് ശേഷം മാറ്റൊരു നായിക കേന്ദ്രീകൃത സിനിമയുമായി വരികയാണ് തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍. വിനോദ് കെആര്‍ സംവിധാനം ചെയ്യുന്ന ‘അതോ അന്ത പറവൈ പോലെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അമലയുടെതായി പുറത്ത് വരാന്‍ ഇരിക്കുന്നത്.

കൊടുംകാട്ടില്‍ അകപ്പെട്ട യുവതിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. അക്ഷന്‍ രംഗങ്ങളും മറ്റും നിറഞ്ഞ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സമീര്‍ കൊച്ചാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അമല അഭിനയിച്ച ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഹിന്ദിയില്‍ കങ്കണയാണ് അമലപോള്‍ ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. ആടൈയുടെ സംവിധായകന്‍ രത്‌നകുമാര്‍ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more