| Friday, 19th June 2026, 6:40 pm

ഫഹദിനും ആസിഫിനും ഇവന്‍ മിക്കവാറും വെല്ലുവിളിയാകും, കണ്ണ് കൊണ്ട് മായാജാലം കാണിക്കുന്ന ആദിശേഷന്‍... ബാലനിലെ വണ്ടര്‍ കിഡ്

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് കണ്ണും പൂട്ടി വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം ഗംഭീര തിരക്കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മനസില്‍ തങ്ങി നില്‍ക്കുന്ന സിനിമാനുഭവമായി മാറിയിരിക്കുകയാണ്.

അനൗണ്‍സ്‌മെന്റ് മുതല്‍ ബാലന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ക്കുള്ള ഫീല്‍ ഗുഡ് സിനിമയാകുമെന്ന് വിചാരിച്ചവര്‍ക്ക് മുന്നില്‍ ത്രില്ലര്‍ മോഡിലുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ സമ്മാനിച്ചത്. ട്രെയ്‌ലര്‍ സമ്മാനിച്ച ആകാംക്ഷ സിനിമയിലുടനീളം കാത്തുസൂക്ഷിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ബാലനില്‍ ആദിശേഷന്‍ Photo: Screen grab/ Zee Music

സിനിമ കണ്ടിറങ്ങുമ്പോഴും ചില പ്രകടനങ്ങള്‍ മനസില്‍ തങ്ങിനില്‍ക്കും. ബാലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആദിശേഷനാണ് ഇതില്‍ ആദ്യത്തെയാള്‍. ഈ വര്‍ഷത്തെ ഏറ്റവും ഞെട്ടിച്ച പ്രകടനങ്ങളിലൊന്നാണ് ആദിശേഷന്‍ ബാലനില്‍ കാഴ്ചവെച്ചത്. ആദ്യ സിനിമയുടെ യാതൊരു പരിഭ്രമവും ആദിശേഷനിലുണ്ടായിരുന്നില്ല.

അധികം ഡയലോഗുകളൊന്നുമില്ലായിരുന്നെങ്കിലും നിഷ്‌കളങ്കമായ നോട്ടം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ആദിശേഷന്‍ ഇടംപിടിച്ചു. ആദിയുടെ പ്രകടനത്തോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് ഈ കുട്ടിയുടെ കണ്ണുകള്‍. സിനിമയിലുടനീളം കണ്ണിലൂടെ ഇമോഷനുകള്‍ കണ്‍വേ ചെയ്യാന്‍ ആദിശേഷന് സാധിച്ചിട്ടുണ്ട്. വളരെ പ്രത്യേകതകളുള്ള കണ്ണുകളാണ് ആദിശേഷന്.

ബാലനില്‍ ആദിശേഷന്‍ Photo: Screen grab/ Zee Music

ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ ടൂളുകളിലൊന്ന് അയാളുടെ കണ്ണുകളാണ്. ഡയലോഗുകളില്ലാത്ത സീനുകളില്‍ കണ്ണിലൂടെ ഇമോഷന്‍ കണ്‍വേ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലും ആസിഫ് അലിയും ഇത്തരത്തില്‍ കണ്ണിലൂടെ ഇമോഷന്‍ പങ്കുവെക്കുന്ന ആര്‍ട്ടിസ്റ്റുകളാണ്. ഈ രണ്ട് പേര്‍ക്കും ആദിശേഷന്‍ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

നല്ല അവസരങ്ങള്‍ നല്‍കിയാല്‍ മലയാളസിനിമയില്‍ ആദിശേഷന്‍ നല്ലൊരു സ്ഥാനം നേടുമെന്നാണ് കരുതുന്നത്. ആയിരത്തിലധികം ആളുകളെ ഓഡിഷന്‍ ചെയ്ത ശേഷം ഈ കുട്ടിയെ തെരഞ്ഞെടുത്ത ഗണപതിയുടെ കാസ്റ്റിങ് മികവിന് പ്രത്യേക കൈയടി നല്‍കണം. ഭാഷാതിര്‍ത്തികള്‍ കടന്ന് ബാലന്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ബാലനിലെ ഈ വണ്ടര്‍ കിഡ് അതിനൊപ്പം റീച്ച് നേടുമെന്നും അടിവരയിട്ട് പറയാം.

Content Highlight: Adhiseshan’s performance in Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more