| Sunday, 1st December 2019, 8:40 pm

'അയാളുടെ തലയിലെ സ്‌ക്രൂ ലൂസായി കിടക്കുകയാണ്'; ആദിര്‍ ചൗധരിക്ക് ഭ്രാന്താണെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയെ ഭ്രാന്തനെന്ന് വിളിച്ച് ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ചൗധരിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറിച്ചുള്ള നുഴഞ്ഞുകയറ്റ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ഖട്ടാര്‍ ചൗധരിയെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്.

മോദിയും അമിത് ഷായും ദല്‍ഹിയിലെ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ചൗധരി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ദേശീയ പൗരത്വബില്ല് രാജ്യത്തുടനീളംകൊണ്ടുവരുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇന്ത്യ എല്ലാവരുടേതുമാണ്. ഈ രാജ്യം ആരുടെയെങ്കിലും സ്വകാര്യ സ്വത്താണോ?. എല്ലാവര്‍ക്കും തുല്യ അവകാശമുള്ള രാജ്യമാണിത്. നോക്കൂ, അമിത് ഷാ ജിയും മോദിജിയും നുഴഞ്ഞുകയറ്റക്കാരാണ്. നിങ്ങളുടെ വീട് ഗുജറാത്തിലായിരിക്കെ, നിങ്ങള്‍ ദല്‍ഹിയില്‍ വന്ന് താമസിക്കുകയാണെങ്കില്‍ നിങ്ങള്‍ കുടിയേറ്റക്കാരാണ്’, പരാമര്‍ശത്തെ ന്യായീകരിച്ച് ആദിര്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദിര്‍ ചൗധരിയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഖട്ടാര്‍. ‘ഈ പരാമര്‍ശം നടത്തിയ വ്യക്തിയുടെ തലയിലെ സ്‌ക്രൂ ലൂസായി കിടക്കുകയാണ്’, ഖട്ടാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more