| Thursday, 19th November 2026, 9:05 pm

50 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് എന്തിനാണ് പറയുന്നത്; മോദിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

ശ്രീരാഗ് പാറക്കല്‍

ദല്‍ഹി: ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാജനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവകാശവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.

ദാരിദ്ര്യം ഇല്ലാതാക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളുടെ പങ്കും പ്രധാനമന്ത്രി അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 26 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയതായി നീതി ആയോഗിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ എങ്ങനെയാണ് ഈ കണക്ക് 50 കോടിയിലെത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

മുമ്പ് 26 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

‘ഇതെല്ലാം മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത്, നീതി ആയോഗിന്റെ കണക്കനുസരിച്ച്, 26 കോടി ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നു.

അങ്ങനെയെങ്കില്‍, ഈ സംഖ്യ എങ്ങനെയാണ് 50 കോടിയായി മാറിയത്? ഇതിനകം 26 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയിരിക്കെ, ഇപ്പോള്‍ 50 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് എന്തിനാണ്? …അതുകൊണ്ട്, ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തനിക്ക് മാത്രമാണെന്ന് അവകാശപ്പെടുന്നതിന് അദ്ദേഹത്തിന് യാതൊരു അടിസ്ഥാനവുമില്ല,’ അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

കഴിഞ്ഞ 12-13 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദേശം 50 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്ന് മോദി പറഞ്ഞു. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

സ്വാതന്ത്ര്യത്തിനുശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും നയങ്ങളും ഈ നേട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Content Highlight: Adhir Ranjan Chowdhury Criticize Naredra Modi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more