| Sunday, 5th July 2026, 10:42 am

അദാനി ഗ്രൂപ്പ് 2000 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കും; 1000 കിടക്ക പാവപ്പെട്ട രോഗികള്‍ക്കെന്ന് സുവേന്ദു അധികാരി

നിഷാന. വി.വി

കൊല്‍ക്കത്ത: കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗണ്‍ പ്രദേശത്ത് അദാനി ഗ്രൂപ്പ് 2000 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സ്ഥാപിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.

ഇതില്‍ 1,000 കിടക്കകള്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി നീക്കിവെക്കുമെന്നും ബാക്കിയുള്ള 1,000 കിടക്കകള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സുവേന്ദു പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കഴിഞ്ഞ രണ്ടു മാസത്തിനിടെ തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കവേയായിരുന്നു ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലിപൂര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഈ കൂടിക്കാഴ്ചയില്‍ പൗരപ്രമുഖരും വിവിധ വ്യവസായ പ്രതിനിധികളും പങ്കെടുത്തിരുന്നു.

എന്നാല്‍, ഈ പദ്ധതിയുടെ ആകെ നിക്ഷേപം, നിര്‍മാണച്ചെലവ്, ആശുപത്രി എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Adani Group to set up a 2,000-bed hospital; 1,000 beds for poor patients, says Suvendu Adhikari.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more