2026 ടി – 20 ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ മടങ്ങുന്നത്. പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഒമാന്‍ ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം 62 പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ഓസീസിനായി മിന്നും പ്രകടനം കാഴ്ചവെച്ചത് സ്പിന്നര്‍ ആദം സാംപയാണ്. ഒമാനെതിരെ താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 3.2 ഓവറില്‍ വെറും 21 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. ഈ പ്രകടനത്തിന്റെ കരുത്തില്‍ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും (പി. ഒ. ടി. എം) താരം നേടിയെടുത്തു.
ആദം സാംപ. Photo: Tanuj/x.com
ഇതോടെ രണ്ട് സൂപ്പര്‍ നേട്ടങ്ങളാണ് സാംപ സ്വന്തമാക്കിയത്. ആദ്യത്തേത് ടി – 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പി. ഒ. ടി. എം രണ്ടാമത്തെ താരമെന്ന നേട്ടമാണ്. ആറ് പി. ഒ. ടി. എം അവാര്‍ഡുമായാണ് താരം രണ്ടാം സ്ഥാനം കൈപിടിയിലൊതുക്കിയത്.
ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെ മറികടന്നാണ് സാംപ രണ്ടാം സ്ഥാനത്തെത്തിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. ടി – 20 ലോകകപ്പില്‍ എട്ട് തവണയാണ് കളിയിലെ താരമായത്.
(താരം – ടീം – മത്സരങ്ങള്‍ – എണ്ണം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 35 – 8
ആദം സാംപ – ഓസ്‌ട്രേലിയ – 25 – 6
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 31 – 5
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 33 – 5
ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 24 – 5
ആദം സാംപ. Photo: T20 World Cup/x.com
ടി – 20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് സാംപ രണ്ടാമതായി സ്വന്തമാക്കിയത്. ലോകകപ്പില്‍ താരത്തിന് നിലവിലുള്ളത് 44 വിക്കറ്റുകളാണ്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ മറികടന്നാണ് താരം രണ്ടാമെത്തിയത്.
(താരം – ടീം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 41 – 50
ആദം സാംപ – ഓസ്‌ട്രേലിയ – 25 – 44
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 27 – 43
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 20 – 40
ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 34 – 39
ലസിത് മലിംഗ – ശ്രീലങ്ക – 31 – 38
Content Highlight: Adam Zampa became second player by surpassing Mahela Jayawardene and Rashid Khan in most POTM and most wickets in T20 World Cup history
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ