| Monday, 27th October 2025, 9:59 am

ഓസീസിന് തിരിച്ചടി; ഏകദിനത്തിൽ ഇന്ത്യയെ വിറപ്പിച്ചവൻ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദം സാംപ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് താരം പരമ്പരയ്ക്ക് ഇല്ലാത്തതെന്നാണ് വിവരം. നേരത്തെ, ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല.

ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിക്കായി സാംപ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് വിക്കറ്റുമായി താരം പരമ്പരയിൽ ടീമിന്റെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പിലെത്തിയിരുന്നു. പരമ്പര നേടിയെടുത്ത രണ്ടാം മത്സരത്തിൽ താരം വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതാണ് കങ്കാരുക്കളുടെ വിജയത്തിൽ നിർണായകമായത്.

കൂടാതെ, സാംപ ടി – 20യിൽ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ്. താരത്തിന് 106 മത്സരത്തിൽ 131 വിക്കറ്റുകളുണ്ട്. അതിനാൽ തന്നെ ആദ്യ മത്സരത്തിൽ സാംപയുടെ അഭാവം വലിയ ഓസ്‌ട്രേലിയൻ ടീമിന് വലിയ തിരിച്ചടിയാവും.

താരത്തിന്റെ പകരക്കാരനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. 23 കാരനായ ലെഗ് സ്പിന്നർ തൻവീർ സങ്കയെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. താരം ഓസീസിനായി നാല് ഏകദിനങ്ങളും ഏഴ് ടി – 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഏകദിനത്തിലും ടി – 20യിലും സങ്ക ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലാണ് താരം ഇന്ത്യക്കെതിരെ ഏകദിനത്തിൽ കളിച്ചത്. 2023ൽ ഇന്ത്യയിൽ വെച്ച നടന്ന ടി – 20 പരമ്പരയിലാണ് താരം മെൻ ഇൻ ബ്ലൂവിനെതിരെ കളത്തിൽ ഇറങ്ങിയത്. ആ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റും നേടിയിരുന്നു.

ഒക്ടോബർ 29 മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Content Highlight: Adam Zampa ruled out of first T20 match against India; Tanveer Sangha named replacement

We use cookies to give you the best possible experience. Learn more