| Saturday, 22nd July 2017, 8:50 pm

നമുക്ക് ഒരു ഒന്ന് ഒന്നര ഹോളിവുഡ് സ്റ്റൈല്‍ പടം ഉണ്ടെന്ന് പറ; ആരാധകരില്‍ ആവേശമുയര്‍ത്തി ആദത്തിന്റെ ആദ്യ ടീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആരാധകരില്‍ ആവേശ തിരയിളക്കി പൃഥിരാജ്, ഭാവന ടീമിന്റെ ആദം ജോണിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നു.

ഹോളിവുഡ് ലെവല്‍ എന്നാണ് ആരാധകര്‍ ടീസറിനെ വിശേഷിപ്പിക്കുന്നത്.

56 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പൃഥിയുടെ ഫെസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഒരു സസ്‌പെന്‍സ് തില്ലറായിരിക്കും ആദം എന്ന സൂചന ടീസര്‍ തരുന്നുണ്ട്. ടീസറില്‍ മരണത്തെ സുചിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും നിറഞ്ഞ് നില്‍ക്കുന്നു.


Also read സുരഭിയെ സിനിമകളിലേക്ക് ക്ഷണിച്ചത് ഇഷ്ടം കൊണ്ടല്ല; അവര്‍ നല്ല നടിയായതുകൊണ്ടാണ്; രസകരമായ മറുപടിയുമായി പൃഥ്വിരാജ്


എന്നാല്‍ ടീസറില്‍ പൃഥിയെ കാണിക്കുന്നില്ല പകരം ഭാവനയും രാഹുല്‍ മാധവിനെയും കാണിക്കുന്നുണ്ട്. വിദേശ ലൊക്കേഷനുകളുടെ മനോഹരിത ടീസറില്‍ ആവോളമുണ്ട.

നവാഗതനായ ജിനു എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. കൂടാതെ ഭാവന, നരേന്‍, രാഹുല്‍ മാധവ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓണത്തിന് തിയ്യെറ്ററില്‍ എത്തും

Latest Stories

We use cookies to give you the best possible experience. Learn more