ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ തിയേറ്ററിലെത്തുന്ന തുടക്കത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ് നടി വിസ്മയ മോഹന്‍ലാല്‍. സിനിമയോടുള്ള തന്റെ താത്പര്യത്തെ കുറിച്ചും ഹൊറര്‍ സിനിമകളോടുള്ള ഭയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിസ്മയ.
പൂര്‍ണമായും ഹൊറര്‍ അല്ലെങ്കിലും അങ്ങനെയൊരു തോന്നല്‍ വരുന്ന സിനിമകള്‍ പോലും താന്‍ കാണാറില്ലെന്ന് വിസ്മയ പറയുന്നു. ഒപ്പം പ്രണവ് നായകനായ ഡീയസ് ഇറെ കാണാന്‍ പോയ അനുഭവവും താരം പങ്കുവെച്ചു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അച്ഛനുമായി സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇഷ്ടമില്ലാത്ത സിനിമ പറയാറുണ്ട്. കുറേ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല. ഹൊറര്‍ പോലുള്ള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല.
അപ്പു ചേട്ടന്റെ ഡീയസ് ഇറെ ഞാന്‍ കാണാന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നു. ഫുള്‍ ഫാമിലി പോയപ്പോള്‍ ഞാനും പോയി. എന്നിട്ട് ഒരു ജാക്കറ്റും മുഖത്തിന് നേരെ പിടിച്ച് ഇരുന്ന് കണ്ടു.
അച്ഛന്റെ ഏതോ ഒരു പടവും അങ്ങനെ ഉണ്ട്. പടത്തിന്റെ പേര് ഓര്‍മയില്ല. ഹൊറര്‍ ആവണമെന്നില്ല. അത് വരുന്ന പോലത്തെ ഒരു തോന്നല്‍ ഉണ്ടാകുമ്പോള്‍ തന്നെ അയ്യോ വേണ്ടെന്ന് പറയും,’ വിസമയ പറഞ്ഞു.
സിനിമയില്‍ തുടരണമെന്നാണോ തോന്നുന്നത് എന്ന ചോദ്യത്തിന് തുടക്കത്തിലെ എക്‌സീപീരിയന്‍സ് തനിക്ക് ഇഷ്ടമായെന്നും തുടരണമെന്നുമായിരുന്നു മായയുടെ മറുപടി.
‘എനിക്ക് ഇത് ചെയ്തിട്ട് ഭയങ്കര ഇഷ്ടപ്പെട്ടു. എനിക്ക് തുടരണമെന്നുണ്ട്. വേറെ വേറെ ക്യാരക്ടര്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്. അപ്പുച്ചേട്ടനും സിനിമ ചെയ്യാന്‍ ഇഷ്ടമാണ്. മ്യൂസിക്, എഴുത്ത്, യാത്ര അങ്ങനെ പല താത്പര്യങ്ങളാണ്, വിസ്മയ പറഞ്ഞു.
ഒരാള്‍ക്ക് അധികം സിനിമകള്‍ ചെയ്യണ്ട, ഒരാള്‍ക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യണം. ഞാന്‍ എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നു. എന്നായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ രസകരമായ മറുപടി.
മക്കള്‍ ഏതെങ്കിലും ഒരു കരിയറില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി.’ മായ നന്നായി വരയ്ക്കും പക്ഷേ അത് അവള്‍ ചെയ്യാറില്ല. അത് ഞാന്‍ ഇടയ്ക്ക് പറയും.
ചിലപ്പോള്‍ നല്ല പടങ്ങള്‍ വരയ്ക്കും. ഈ നന്നായി വരയ്ക്കുന്നവരൊന്നും ചിത്രങ്ങള്‍ വരയ്ക്കില്ല. മൂഡ് ഇല്ലെന്നൊക്കെ പറയും. ശരിയായിരിക്കാം. പക്ഷേ അത് ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. അതുപോലെ അവള്‍ ചാര്‍ക്കോളില്‍ നന്നായി വര്‍ക്കു ചെയ്യും. പിന്നെ എന്ത് ചെയ്യണം എന്നൊക്കെ അവരുടെ ഇഷ്ടമാണ്. മായയ്ക്ക് എല്ലാം പഠിക്കണം എന്നാണ്. അത് പറ്റില്ലല്ലോ, ചിലതൊക്കെ പഠിക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actress Vismaya Mohanlal about Horror Film Fear