| Friday, 11th September 2026, 10:40 pm

എന്റെ കൂടെ രണ്ട് സിനിമകൾ അഭിനയിച്ചിട്ടുണ്ട്, ഹ്യൂമർ ടൈമിംഗ് വളരെ മനോഹരമായിട്ട് ചെയ്യുന്ന പയ്യനാണ് നസ്‌ലെൻ; ഉർവശി

അജ്മല്‍ കെ

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലെ മെൽവിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നസ്‌ലെൻ സിനിമയിലേക്കെത്തുന്നത്. തുടർന്ന് വരനെ ആവശ്യമുണ്ട്, കുരുതി, ഹോം, സൂപ്പർ ശരണ്യ, പ്രേമലു, ലോക തുടങ്ങിയ നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യുവ നായകന്മാരിൽ തന്നെ ഏറ്റവും പൊട്ടൻഷ്യലുള്ള നടനാണ് താരം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം ഉർവശി. വരനെ ആവശ്യമുണ്ട്, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകളിൽ തന്റെ ഒപ്പം നസ്‌ലെൻ അഭിനയിച്ചിട്ടുണ്ടെന്നും അന്നേ ഹീറോ ആകുമെന്ന് അറിയാമായിരുന്നെന്നും പങ്കുവെക്കുകയാണ് നടി ഉർവശി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി നസ്‌ലെനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ഉർവശി. Photo. Screen Grab/ Youtube

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നസ്‌ലെൻ. ‘വരനെ ആവശ്യമുണ്ട്’, ‘കേശു ഈ വീടിന്റെ നാഥൻ’ എന്നീ സിനിമകളിൽ ഉർവശിക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് നസ്‌ലെൻ. സിനിമയിൽ തുടക്കകാലത്ത് തന്നെ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുകയാണ് ഉർവശി.

‘എന്റെ കൂടെയാണ് ആദ്യത്തെ രണ്ട് സിനിമകൾ അഭിനയിച്ചിട്ടുള്ളത് നസ്‌ലെൻ. ഒന്ന് ‘വരനെ ആവശ്യമുണ്ട്’, പിന്നെ ‘കേശു ഈ വീടിന്റെ നാഥൻ’. അതിൽ എന്റെ മകനായിട്ടാണ് അഭിനയിച്ചത്. കോവിഡ് കാലത്തായിരുന്നു. ആ സിനിമയുടെ സമയത്ത് തന്നെ ഞാൻ പറയും, ‘ദാ അടുത്ത ഹീറോ വന്നിരിക്കുന്നു, വാ… എല്ലാവരും ഇപ്പോൾ തന്നെ നോക്കി വെച്ചോ’ എന്നൊക്കെ. അപ്പോൾ അവൻ പറയും, ‘അയ്യോ ചേച്ചി, കളിയാക്കാതെ ചേച്ചി’ എന്നൊക്കെ,’ ഉർവശി പറഞ്ഞു.

നസ്‌ലെന്റെ ഹ്യൂമർ ടൈമിംഗിനെയും ഉർവശി പ്രത്യേകം പ്രശംസിച്ചു. വളരെ മനോഹരമായി ഹ്യൂമർ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണ് നസ്‌ലെൻ. നല്ല കഴിവുള്ള അഭിനേതാവാണെന്നും ഉർവശി കൂട്ടിച്ചേർത്തു.

‘ പക്ഷേ നമുക്കറിയാം, ഹ്യൂമർ ടൈമിംഗ് വളരെ മനോഹരമായിട്ട് ചെയ്യുന്ന പയ്യനാണ് അവൻ. നല്ല കഴിവുള്ള നടനുമാണ്,’ എന്നും ഉർവശി പറഞ്ഞു.

പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

Content Highlight: Actress urvashi talks about naslen

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more