| Monday, 22nd December 2025, 12:42 pm

ചുരുണ്ട മുടി 'നായിക ലുക്ക്' അല്ലെന്ന വിലയിരുത്തൽ; നിരവധി അവസരങ്ങൾ നഷ്ട്ടപെട്ടു: തപ്‌സി പന്നു

നന്ദന എം.സി

സിനിമാ ലോകത്തെ സൗന്ദര്യ മാനദണ്ഡങ്ങളോട് തനിക്കുണ്ടായ പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി തപ്‌സി പന്നു.

തന്റെ സ്വാഭാവിക ചുരുണ്ട മുടിയാണ് നിരവധി സിനിമാ അവസരങ്ങൾ തനിക്ക് നഷ്ട്ടപെടാൻ കാരണമെന്ന് താരം പറഞ്ഞു. എന്നാൽ ഇന്ന് നിരവധി പേർ ചുരുണ്ട മുടിയുമായി സിനിമാ മേഖലയിലുണ്ട് അതിൽ സന്തോഷമുണ്ടെന്നും തപ്‌സി പറഞ്ഞു.

ഓഡിഷനുകളിൽ താൻ പങ്കെടുക്കുമ്പോൾ, ചുരുണ്ട മുടി കാണുന്നതോടെ നിർമാതാക്കൾ മടിക്കാറുണ്ടായിരുന്നു. പരമ്പരാഗതമായി സിനിമയിൽ കാണുന്ന നായിക ലുക്ക് തനിക്കില്ലെന്ന വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും തപ്‌സി വെളിപ്പെടുത്തി.

തപ്‌സി പന്നു, Photo: Taapsee Pannu/Facebook

‘എന്റെ ചുരുണ്ട മുടി കാരണം എനിക്ക് നിരവധി സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ഓഡിഷനുകളിൽ, നിർമ്മാതാക്കൾ എന്റെ ചുരുണ്ട മുടി കണ്ട് മടിക്കും. പരമ്പരാഗത നായിക ലുക്ക് എനിക്കില്ലെന്ന് അവർ പറയും. അത് നിരാശയ്ക്ക് കാരണമായി. അവസരങ്ങൾ ലഭിച്ചതിനുശേഷവും എന്റെ മുടി നേരെയാക്കാൻ സമ്മർദമുണ്ടായിരുന്നു ‘ തപ്‌സി പറഞ്ഞു.

മിക്ക സംവിധായകർക്കും താൻ മുടി നേരെയാക്കണം എന്നായിരുന്നു. എന്നാൽ സംവിധായകൻ ത്രിവിക്രമിന് സിനിമയിൽ തന്റെ ചുരുണ്ട മുടി ഇഷ്ട്ടപെട്ടു. അതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

പിന്നീട് ചുരുണ്ട മുടി നിലനിർത്താൻ വിജയ് ദേവരകൊണ്ട തന്നെ പ്രോത്സാഹിപ്പിച്ചുവെന്നും അത് ആത്മവിശ്വാസം കൂട്ടിയെന്നും തപ്‌സി പറഞ്ഞു.

എന്നാൽ ഇന്ന് ബോളിവുഡ് രംഗത്ത് സ്ഥിതി മാറിയതായി തപ്‌സി ചൂണ്ടിക്കാട്ടുന്നു. തന്റെ സ്വാഭാവിക ചുരുണ്ട മുടിയെ പലരും അഭിനന്ദിക്കുന്നുവെന്നും ചുരുണ്ട മുടി എല്ലാവരും സ്വീകരിച്ചു തുടങ്ങിയെന്നും താരം പറഞ്ഞു.

എന്നാൽ ചുരുണ്ട മുടി കാരണം തന്റെ കുറെ അവസരങ്ങൾ നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെന്നും തപ്‌സി കൂട്ടിച്ചേർത്തു.

സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾ ചോദ്യം ചെയ്യുന്ന തപ്‌സിയുടെ ഈ തുറന്നുപറച്ചിൽ സിനിമാ മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കുകയാണ്.

Content Highlight: Actress Taapsee Pannu opens up about her struggles with beauty standards in the film industry

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more