മുപ്പത് വർഷത്തിലധികമായി മലയാള സിനിമാ-ടെലിവിഷൻ മേഖലയിൽ സജീവമായിട്ടുള്ള അഭിനേത്രിയാണ് സോന നായർ. ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2002ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നടി സ്വന്തമാക്കിയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ, നരൻ, പാസഞ്ചർ തുടങ്ങിയവയാണ് താരം അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ.
‘ഞാൻ സ്പെസിഫൈ ചെയ്യുന്നില്ല, എനിക്ക് സിനിമകളിൽ തിയേറ്ററിൽ കാണുമ്പോഴൊക്കെ വന്ന് മോശമായി ചെയ്തുപോയ അന്യഭാഷ നടിമാരെയൊക്കെ കാണുമ്പോൾ ഇങ്ങനെ വിചാരിക്കും ഈ മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത ആൾക്കാരാണോ നമ്മൾ എന്നൊക്കെ. എത്രയോ പ്രഗൽഭരായിട്ടുള്ള ആർട്ടിസ്റ്റുകൾ ഇവിടെയുണ്ട്.
ആൾക്കാരുടെ നോട്ടബിൾ ആകേണ്ട ഒരുപാട് എസ്തെറ്റിക്കലി ഭയങ്കര ഹെവിയായിട്ടുള്ള ആൾക്കാരുണ്ട്. പക്ഷേ അതേസമയം അതിലൊരു ഫാക്ടറായിട്ട് ഞാൻ പറയുന്നത് ലക്കും കൂടെയാണ്. ലക്ലെസ് ആയിട്ടുള്ള ഒരുപാട് ഗംഭീര കലാകാരന്മാർ ഇവിടെയുണ്ട്. ഭാഗ്യം എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. നമുക്ക് കഴിവും വേണം അതിനോടൊപ്പം തന്നെ ഭാഗ്യവും ഉണ്ടായിരിക്കണം. കഴിവുണ്ടായിട്ടും ഭാഗ്യമില്ലെങ്കിൽ തീർന്നു,’ നടി പറഞ്ഞു.
സോനാ നായർ.Photo.Wikipedia.com
തനിക്ക് സിനിമയിൽ നിന്നും മോശമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് ഇപ്പോഴും സിനിമയോട് ഇത്രയും ഇഷ്ടമെന്നും തന്റെ സിനിമാ കരിയറിനെ ഏറ്റവും അധികം സപ്പോർട്ട് ചെയ്തത് തന്റെ ഹസ്ബൻഡ് ആണെന്നും ജീവിതവും ദാമ്പത്യവും പ്രൊഫഷനുമൊക്കെ ഒരുമിച്ച് കൊണ്ടുപോകണം എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും കുടുംബത്തിൽ നിന്ന് സപ്പോർട്ട് ഉണ്ടാവണമെന്നും താരം കൂട്ടിച്ചേർത്തു.
‘സിനിമയിൽ നിന്നും എനിക്ക് കൈപ്പേറിയ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞാൻ എപ്പോഴും അതിനെ എന്റെ ഉള്ളം കയ്യിൽ ഇങ്ങനെ കാത്തു സൂക്ഷിക്കുന്നത്. എന്നെ ഇത്രയും ഇതിലേക്ക് കൊണ്ടുവരാനൊക്കെ എനിക്ക് ഒത്തിരി സപ്പോർട്ട് ചെയ്തു നിൽക്കുന്നത് എന്റെ ഹസ്ബൻഡ് തന്നെയാണ്. കല്യാണം കഴിച്ച അന്ന് മുതൽ അദ്ദേഹം എന്നെ അടുക്കളയിൽ തളർത്തി നിർത്തിയിട്ടില്ല. അവിടെ ഒന്നും കെട്ടിയിട്ടില്ല. പുറത്തേക്ക് ഇറങ്ങൂ എന്നുള്ളത് തന്നെയായിരുന്നു പറഞ്ഞത്. ആ സപ്പോർട്ടിനെ ചെറുതായ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ശരിക്കും അഡ്ജസ്റ്റ്മെന്റിനെക്കാളും അണ്ടർസ്റ്റാൻഡിങ് ഉണ്ടാകണം. എനിക്ക് തോന്നുന്നു ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിങ് ആണ്. അഡ്ജസ്റ്റ്മെന്റ് വേണ്ട എന്നുള്ളതല്ല പക്ഷേ അതിൽ കവിഞ്ഞ ഒരു അണ്ടർസ്റ്റാൻഡിങാണ് വേണ്ടത്. രണ്ടുപേരും ഒരേ പ്രൊഫഷനിൽ നിൽക്കുന്നതുകൊണ്ടാവാം അത്. വേറൊരു പ്രൊഫഷനിലുള്ള ഒരാളായിരുന്നു എങ്കിൽ ഒരുപക്ഷേ അത്തരം അണ്ടർസ്റ്റാൻഡിങ് ഇല്ലാത്ത ഒരു വ്യക്തിയാണെന്നുണ്ടെങ്കിൽ ഇവിടെ ഞാൻ നിൽക്കില്ല,’ താരം പറഞ്ഞു.
Content Highlight: Actress Sona Nair wished she had done certain roles and named him her biggest supporter.