| Tuesday, 23rd September 2025, 4:26 pm

എന്‍.ടി.സി ഗ്രൂപ്പിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്ത് ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് നടി ശോഭന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എന്‍.ടി.സി ഗൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആരംഭിച്ച 10 പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനം സുപ്രസിദ്ധ നര്‍ത്തകിയും സിനിമാതാരവുമായ നടി ശോഭന നിര്‍വ്വഹിച്ചു.

ധനകാര്യ മേഖലയില്‍ 68 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള എന്‍.ടി.സി. ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് ശോഭന.

കോഴിക്കോട് എം.പി. എം.കെ.രാഘവന്‍, എന്‍.ടി.സി. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ വര്‍ഗ്ഗീസ് ജോസ്. ടി (ബിജു ), മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എന്‍. ടി.സി. ഗ്രൂപ്പ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എ.പുരുഷോത്തമന്‍, ജോസ് വള്ളൂര്‍, എന്‍.ടി.സി ഗ്രൂപ്പ് ഡയറക്ടര്‍മാരായ റോസ് വര്‍ഗ്ഗീസ്, സിന്ധു ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബിനു ജോര്‍ജ്, എച്ച്.ആര്‍. മാനേജര്‍ പി. ഗിരീഷ്‌കുമാര്‍, പ്ലാനിങ്ങ് മാനേജര്‍ ടി.കെ. ദേവദാസ്, അസിസ്റ്റന്റ് മാനേജര്‍ രശ്മി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: Actress Shobhana inaugurates ten branches of NTC Group in Kozhikode and Malappuram districts

We use cookies to give you the best possible experience. Learn more