| Wednesday, 2nd April 2025, 2:13 pm

എമ്പുരാന്‍ നല്ല സിനിമ; നടന്ന കാര്യമല്ലേ അതിലുള്ളു; അല്ലെങ്കിലും മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ വളരെ നല്ല സിനിമയാണെന്ന് നടി ഷീല പറയുന്നു. മാങ്ങയുള്ള മരത്തിലെ ആളുകള്‍ കല്ലെറിയുകയുള്ളുവെന്നും തനിക്ക് ആ സിനിമ നന്നായി ഇഷ്ടപെട്ടെന്നും ഷീല പറഞ്ഞു. എമ്പുരാനില്‍ കാണിച്ചതെല്ലാം നടന്ന കാര്യമാണെന്നും അത്രയും വലിയ സിനിമ മലയാളത്തില്‍ ഉണ്ടായതില്‍ നമ്മള്‍ അഭിമാനിക്കണമെന്നും ഷീല വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷീല.

‘കുറേ മാമ്പഴമുള്ള മരത്തിലെ കല്ലെറിയുകയുള്ളു. പഴങ്ങളില്ലാത്ത ഒരു മരത്തില്‍ കല്ലെറിയുകയുള്ളു. എമ്പുരാന്‍ നല്ല സിനിമയാണ്. രാഷ്ട്രീയവും അങ്ങനെ ഒരുപാട് കാര്യങ്ങളുള്ള സിനിമയാണ് ഇത്. ആ സിനിമ കൊള്ളില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ഒരു സിനിമ ഉണ്ടാകുമ്പോള്‍ എത്ര പേര്‍ക്ക് ജോലി കിട്ടുന്നതാണ്. കൊള്ളില്ലെന്ന് ഒറ്റ വാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്.

ഒരു ഇംഗ്ലീഷ് പടം പോലെയാണ് എമ്പുരാന്റെ ഓരോ ഷോട്ടും പൃഥ്വിരാജ് എടുത്തിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോയായി അത് ഓടിക്കൊണ്ടിരിക്കുകയാണ്. ഇവരിത് കൊള്ളില്ലെന്ന് പറയുമ്പോള്‍ അത് ഫ്രീയായിട്ടുള്ള പബ്ലിസിറ്റിയാണ്. എന്ത് നല്ല സിനിമയാണ് എമ്പുരാന്‍. ഒരുപാട് കഷ്ടപ്പെട്ട് നാല് വര്‍ഷത്തോളം പല സ്ഥലങ്ങളിലും പോയി എടുത്ത സിനിമയാണത്. വേറെ ഒരു ചിന്തയുമില്ലാതായാണ് പൃഥ്വിരാജ് ആ സിനിമയെടുത്തത്.

എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോ ഷോട്ടും പെയിന്റ് ചെയ്തതുപോലെയാണ്. ആ സിനിമ നടന്ന കാര്യമല്ലേ പറയല്ലേ, അതല്ലേ അവര്‍ എടുത്തത്. മലയാളത്തില്‍ ഇത്രയും വലിയ സിനിമ വന്നതുതന്നെ നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണ്,’ ഷീല പറയുന്നു.

Content Highlight: Actress Sheela Says Empuraan Is A Good Film

We use cookies to give you the best possible experience. Learn more