| Monday, 13th April 2026, 7:00 pm

ഇതെന്താ ചാക്കോച്ചനെ എനിക്ക് കിട്ടുമ്പോള്‍ മാത്രം ഈ രൂപം എന്നാലോചിച്ചു: ശരണ്യ രാമചന്ദ്രന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ മറ്റൊരു ക്ലാഷുമായി എത്തുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒരു ദുരൂഹ സാഹചര്യത്തിലും ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പിയും. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറുകളും മറ്റ് രണ്ട് മികച്ച ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിക്കുന്നതെന്ന ഉറപ്പ് നല്‍കിയിരുന്നു. പിരിയോഡിക് ആക്ഷന്‍ ത്രില്ലറായി പള്ളിച്ചട്ടമ്പി ഒരുങ്ങുമ്പോള്‍ മലയാളത്തില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഴോണറിലാണ് ഒരു ദുരൂഹസാഹചര്യത്തില്‍ ഒരുങ്ങുന്നത്.

ഒരു ദുരൂഹ സാഹചര്യത്തില്‍. Photo: X.com

കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ഒരു ദുരൂഹ സാഹചര്യത്തിലുമായി ബന്ധപ്പെട്ട ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിടുന്ന ശരണ്യ രാമചന്ദ്രന്‍ കുഞ്ചാക്കോയെ കുറിച്ച് ഇവന്റില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയാണെന്ന് കേട്ടപ്പോള്‍ ഉള്ളില്‍ ഫുള്‍ റൊമാന്റിസൈസായി ചാക്കേച്ചന്റെ ബോഗന്‍ വില്ലയിലെ ലുക്കെല്ലാമാണ് പ്രതീക്ഷിച്ചത്. നേരിട്ട് വന്നപ്പോള്‍ കിറിയെല്ലാം കോടി വേറെ ഏതോ ലുക്കിലാണ് വന്നത്. അതുകൊണ്ട് ആദ്യം കണ്ടപ്പോള്‍ ഇതെന്താ എനിക്ക് കിട്ടുമ്പോള്‍ മാത്രം ഇങ്ങനത്തെ രൂപം എന്നാണ് ഞാന്‍ കരുതിയത്.

കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വളരെയധികം കാം ആന്‍ഡ് കംപോസ്ഡ് ആയ ആളാണ് അദ്ദേഹം. ഡയലോഗ് ഒന്നും തെറ്റിക്കരുത് എന്റെ പെര്‍ഫോമന്‍സ് ബാക്കി ഒന്നിനെയും ബാധിക്കരുത് എന്ന ചിന്തയിലാണ് ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത്. പക്ഷേ വളരെയധികം എന്നെ കംഫേര്‍ട്ടബിള്‍ ആക്കിയതുകൊണ്ട് നല്ല രീതിയില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചു,’ശരണ്യ രാമചന്ദ്രന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍: Screen Grab/ Magic Frames/ Youtube.com

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, സുരേഷിന്റയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് സമാനമായി വ്യത്യസ്ത ഗെറ്റപ്പും മാനറിസവുമാണ് ചിത്രത്തില്‍ കുഞ്ചാക്കോയുടേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു.

Content Highlight: Actress Sharanya Ramachandran talks about her experience with Kunchako Boban in latest movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more