ഡാന്‍സ് ആര്‍ടിസ്റ്റായി സിനിമയിലെത്തുകയും പിന്നീട് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് സീമ. ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ രാജി എന്ന കഥാപാത്രത്തിലൂടെയാണ് സീമ ശ്രദ്ധിക്കപ്പെടുന്നത്. 1984ലും 1985ലും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സീമയ്ക്ക് സാധിച്ചിരുന്നു. 2017ല്‍ അന്തരിച്ച മലയാളത്തിലെ ലെജന്‍ഡറി സംവിധായകന്‍ പത്മരാജന്റെ പങ്കാളി കൂടിയായ സീമ ഇന്നും മലയാള സിനിമയില്‍ സജീവമാണ്.
സീമ. Photo: X.com
മലയാളത്തില്‍ സീമ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പണി. വലിയ ഹിറ്റായ ചിത്രത്തില്‍ ദേവകി അമ്മ എന്ന കഥാപാത്രത്തെയായിരുന്നു സീമ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് ശേഷം കാര്യമായ വേഷങ്ങളൊന്നും തന്നെ സീമയെ തേടി എത്തിയിരുന്നില്ല. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങളെ കുറിച്ചും പണി സിനിമയ്ക്കിടെയുണ്ടായ അനുഭവത്തെ കുറിച്ചും പറയുകയാണ് സീമ.
‘ഇപ്പോള്‍ പടങ്ങള്‍ തെരഞ്ഞെടുക്കുന്നത് കുറവായത് കൊണ്ടല്ല ചെയ്യാത്തത്. ആരും വിളിക്കാത്തത് കൊണ്ടാണ്. ആരെങ്കിലും വന്ന് അഭിനയിക്കാന്‍ വിളിച്ചാല്‍ ഞാന്‍ പോകും. അത്രയേ ഉള്ളൂ. ജോജു സാര്‍ വന്ന് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പോയി. പണിയിലെ പുതുമുഖ താരങ്ങള്‍ക്കെല്ലാം ആദ്യം എന്നോട് ഒരു ഡിസ്റ്റന്‍സായിരുന്നു. പിന്നെ അടുത്ത് മനസിലായപ്പോള്‍ അവര്‍ ചോദിച്ചത് ഇത്രയേ ഉള്ളോ സീമേച്ചി എന്നാണ്.
അവര്‍ ഇപ്പോഴും വിളിക്കും. കുട്ടികളല്ലേ എല്ലാവരും, പാവങ്ങളാണ്. സെറ്റില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ എന്റെ വണ്ടിയില്‍ കയറിക്കൊള്ളാന്‍ പറയും. അങ്ങനെ പോകുമ്പോള്‍ ചായയും കടിയും ഒക്കെ കുടിച്ചിട്ടാണ് പോകാറുള്ളത്. അത് കണ്ടിട്ട് അവര്‍ക്ക് അത്ഭുതമാണ്. സീമേച്ചി അഭിനയിക്കുമ്പോള്‍ വേറെ ആളാണ് എന്നാണ് അവര്‍ പറയാറുള്ളത്. ശാപ്പാടിന് അല്ലേ വന്നിരിക്കുന്നത് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്,’ സീമ പറഞ്ഞു.
പണി. Photo: SR Studios
ജോജു ജോര്‍ജ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പണിയില്‍ ജോജു തന്നെയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ സാഗര്‍ സൂര്യയും ജുനൈസും ചേര്‍ന്നായിരുന്നു. ഇരുവരുടെയും പ്രകടനത്തെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ അടക്കം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Content Highlight: Actress Seema talks about lack of chance in Malayalam cinema and Pani Movie experiences