| Tuesday, 14th July 2026, 6:10 pm

ഒരു കോര്‍സെറ്റായിരുന്നു ഇടാന്‍ തന്നത്, ഞാന്‍ കംഫര്‍ട്ടായിരുന്നില്ല; ഡാന്‍സ് ചെയ്യുമ്പോള്‍ താഴേക്ക് പോകും; ഈ ടോപ്പ് ഒടുവില്‍ വാടകയ്ക്ക് എടുത്തു: സാനിയ

ആര്യ.പി

പുതിയ തലമുറയെ ഏറെ ആകര്‍ഷിച്ച ‘കല്യാണി’ എന്ന ഇന്‍ഡി പോപ് ഹിറ്റ് ഗാനം പുതിയ വേര്‍ഷനിലൂടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഗായിക ശ്രേയ ഘോഷാലിന്റെ മാസ്മരിക ശബ്ദവും യൂത്ത് ഐക്കണ്‍ സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമാണ് പുതിയ വീഡിയോയുടെ ഹൈലൈറ്റ്.

ഒറിജിനല്‍ ട്രാക്ക് ഒരുക്കിയ അര്‍ജന്‍, കെ.ഡി.എസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയയും ചേര്‍ന്നതോടെ പാട്ട് വേറെ ലെവലായി മാറി. യൂണിവേഴ്‌സല്‍ മ്യൂസിക് ഇന്ത്യ പുറത്തുവിട്ട ഈ മ്യൂസിക് വീഡിയോ ഇതിനോടകം റെക്കോര്‍ഡ് കാഴ്ചക്കാരുമായി കുതിക്കുകയാണ്.

പാട്ടിലെ സാനിയയുടെ അസാധ്യ ലുക്കുകളെയും ഡാന്‍സിനെയും പുകഴ്ത്തുകയാണ് ആരാധകര്‍. ഇപ്പോഴിതാ, ചിത്രീകരണ വേളയിലെ മേക്കപ്പിനെ കുറിച്ചും കോസ്റ്റ്യൂമിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ ഇയ്യപ്പന്‍.

ഡാന്‍സ് പോര്‍ഷനായി ആദ്യം കൊണ്ടുവന്നത് ഒരു കോര്‍സെറ്റായിരുന്നെന്നും അത് തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും സാനിയ പറയുന്നു. ഡാന്‍സ് ചെയ്യുമ്പോള്‍ അത് ലൂസാകുമോ എന്ന ഭയമുണ്ടായിരുന്നെന്നും അത് മാറ്റണമെന്ന് താന്‍ നിര്‍ബന്ധം പിടിച്ചെന്നും സാനിയ പറയുന്നു. അവസാന നിമിഷം കോസ്റ്റിയൂമര്‍ ഒരു ടോപ്പ് റെന്റിന് എടുത്ത് കൊണ്ടുവരികയായിരുന്നെന്നും സാനിയ പറഞ്ഞു.

‘കോസ്റ്റ്യൂമിന്റെ കാര്യം ശരിക്കും അല്‍പം ഡ്രമാറ്റിക് ആയിരുന്നു. കല്യാണിയുടെ ആദ്യത്തെ ആ കോര്‍സെറ്റ് ഇച്ചിരി കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഭവമായിരുന്നു. നമ്മുടെ ഫിറ്റിങ്ങും കാര്യങ്ങളുമൊക്കെ കുറച്ച് പ്രശ്‌നമായിരുന്നു. പക്ഷേ അത് മാനേജ് ചെയ്തു. സ്റ്റൈലിസ്റ്റ് കുട്ടി അത് നല്ല രീതിയില്‍ മാനേജ്‌ചെയ്തുവെന്ന് പറയാം.

ആ ഫസ്റ്റിലെ കോര്‍ സെറ്റ് തന്നെയായിരുന്നു എന്റെ ഡാന്‍സിന്റെ കോസ്റ്റ്യൂമില്‍ ടോപ്പായി ശരിക്കും വരേണ്ടത്. എന്നാല്‍ അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞു. കാരണം കോര്‍സെറ്റാകുമ്പോള്‍ നമ്മള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ താഴേക്ക് പോകാം. എനിക്ക് എന്റേതായ രീതിയില്‍ ചിലപ്പോള്‍ അത്രയും ഭംഗിയായി ചെയ്യാന്‍ പറ്റില്ല.

അങ്ങനെ ഭയങ്കര കണ്‍ഫ്യൂഷന്‍ ആയി. വേറൊരു കാര്യം ആലോചിക്കണ്ടത് ആ സോങ് ഫുള്‍ നമ്മള്‍ ഒരു ദിവസം ഷൂട്ട് ചെയ്തതാണ് എന്നതാണ്. 20 മണിക്കൂറില്‍ ഷൂട്ട് ചെയ്ത് തീര്‍ത്തതാണ്. അതിരാവിലെ തുടങ്ങി പിറ്റദിവസം രാവിലെ വരെ ഇതിന്റെ ഷൂട്ട് പോയി.

ഷൂട്ടിന്റെ ഇടയില്‍ ഈ കുട്ടിയുടെ അടുത്ത് ഞാന്‍ പറഞ്ഞു ഈ ടോപ്പ് ഡാന്‍സിന് ഇടാന്‍ പറ്റില്ല എന്ന്. പിറ്റേദിവസം ഷൂട്ട് ചെയ്യാം എന്ന് പറയാന്‍ വേറെ ദിവസം ഷൂട്ടുമില്ല.

നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞ് ആള് പോയിട്ട് ഒരു റെന്റല്‍ ഷോപ്പില്‍ നിന്ന് എടുത്തിട്ട് വന്നതാണ് ആ ടോപ്പ്. അന്ന് രാവിലെ പോയി എടുത്തിട്ട് വന്നു. രണ്ട് ടോപ്പ് കൊണ്ടുവന്നിരുന്നു. അതില്‍ ഇതാണ് എനിക്ക് ഇഷ്ടമായത്. ആ വീഡിയോ കാണുമ്പോള്‍ ബ്ലൗസ് കുറച്ച് ലൂസായതായി നിങ്ങള്‍ക്ക് തോന്നും. കാരണം നമുക്ക് പ്രോപ്പര്‍ ഫിറ്റിങ് ചെയ്യാന്‍ പറ്റിയിട്ടില്ല. നമ്മള്‍ തിരിച്ചു കൊടുക്കേണ്ട ബ്ലൗസ് ആണ് അത്. അതില്‍ എങ്ങനെയൊക്കെയോ ആ കുട്ടി സ്റ്റിച്ച് ചെയ്ത് എടുത്തതാണ്. എന്നാല്‍ ഔട്ട് വന്നപ്പോള്‍ ആ ഭാഗമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

പിന്നെ എനിക്ക് എടുത്തു പറയേണ്ട ഒരു കാര്യ എന്റെ മേക്കപ്പാണ്. എന്റെ ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്തത് സാറ മേക്കോവറാണ്.

എന്റെ സിനിമയിലൊക്കെ സാറയാണ് മേക്കപ്പ് ചെയ്യാന്‍ വരാറ്. ആദ്യമൊന്നും ഞാന്‍ അത്രയും കോണ്‍ഫിഡന്റ് ആയിരുന്നില്ല. ഇത്രയും സോങ് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ തോന്നിയിരുന്നു. എന്നാല്‍ അവര്‍ എന്നെ ഇത്രയും സുന്ദരിയാക്കി പ്രസന്റ് ചെയ്തു. സാറയോട് ഒരുപാട് നന്ദി,’ സാനിയ പറഞ്ഞു.

Content Highlight: Actress Saniya Iyappan on Kalyani Song Costume

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more