| Wednesday, 29th June 2022, 12:25 pm

തീവണ്ടിയില്‍ കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എന്റെ ഫോട്ടോ പൃഥ്വിക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിച്ചിരുന്നുവത്രേ; പൃഥ്വി പറഞ്ഞ അഭിപ്രായം എന്തായിരുന്നുവെന്ന് അറിയില്ല: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് സംയുക്ത മേനോന്‍. ദേവി എന്ന കഥാപാത്രത്തിലൂടെ ആദ്യ ചിത്രം തന്നെ മികച്ചതാക്കാന്‍ സംയുക്തയ്ക്ക് സാധിച്ചു.

തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമയില്‍ ഒരിടം നേടിയെടുത്തു. ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് സംയുക്ത.

ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംയുക്ത.

ഞാന്‍ സിനിമയില്‍ വന്ന അന്ന് തൊട്ട് കേള്‍ക്കുന്ന പേരാണ് പൃഥ്വിരാജ് സുകുമാരന്റേത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു ബ്രാന്റാണ്. ഞാന്‍ അഭിനയിച്ച തീവണ്ടി എന്ന സിനിമയുടെ നിര്‍മാതാക്കള്‍ ഓഗസ്റ്റ് സിനിമയാണ്. ഷാജി നടേശന്‍ സാര്‍. അദ്ദേഹം ആദ്യമായി എനിക്ക് വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഡി.പി പൃഥ്വിരാജിന്റേതായിരുന്നു. ഒരു ഉഗ്രന്‍ ഫോട്ടോ. ഈ ചിരി കാണാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞ് ഒരു ഫോട്ടോ.

പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്നെ തീവണ്ടിയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എന്റെ ഒരു ഫോട്ടോ പൃഥ്വിക്ക് അയച്ചുകൊടുത്ത് അഭിപ്രായമൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു എന്ന്. എന്താണ് അന്ന് അഭിപ്രായം പറഞ്ഞതെന്ന് എന്റെ അടുത്ത് പറഞ്ഞിട്ടില്ല.

പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്നെ തീവണ്ടിയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എന്റെ ഒരു ഫോട്ടോ പൃഥ്വിക്ക് അയച്ചുകൊടുത്ത് അഭിപ്രായമൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു എന്ന്. എന്താണ് അന്ന് അഭിപ്രായം പറഞ്ഞതെന്ന് എന്റെ അടുത്ത് പറഞ്ഞിട്ടില്ല.

പിന്നെ തീവണ്ടി റിലീസ് ചെയ്ത ശേഷം തിരുവനന്തപുരത്ത് തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ അവിടെ ലൂസിഫറിന്റെ ഷൂട്ട് നടക്കുകയാണ്. അന്ന് അവിടെ ചര്‍ച്ച മുഴുവന്‍ പൃഥ്വിയെ കുറിച്ചാണ്. ഇദ്ദേഹം ഒരു സ്ഥലത്ത് ഇരുന്ന് ആ ലെന്‍സിനെ കുറിച്ച് പറയും, അത് പറയും ഇത് പറയും അങ്ങനെയെല്ലാമാണ് ചര്‍ച്ച.

ഇതെല്ലാം കൂടി കേട്ടപ്പോള്‍ എനിക്ക് തോന്നി ഒരു സഞ്ചരിക്കുന്ന ഫിലിം സ്‌കൂളാണ് പൃഥ്വിയെന്ന് (ചിരി). ബെംഗളൂരുവില്‍ പോയപ്പോള്‍ പൃഥ്വി സാര്‍, ഹൈദരാബാദില്‍ പൃഥ്വി ഗാരു, ചെന്നൈയില്‍ പൃഥ്വി അണ്ണന്‍. ഇതൊക്കെയാണ് എനിക്ക് ഈ സിനിമയെ കുറിച്ച് പറയാനുള്ളത് എന്ന് സംയുക്ത പറഞ്ഞപ്പോള്‍ താങ്ക് യു എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ മറുപടി. സന്തോഷമായില്ലേ എന്നായിരുന്നു ഇതോടെ സംയുക്ത തിരിച്ചു ചോദിച്ചത്.

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് കടുവ. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.

Content Highlight: Actress Samyuktha Menon about her Devu Movie and  Actor Prithviraj

Latest Stories

We use cookies to give you the best possible experience. Learn more