| Monday, 6th February 2023, 11:31 am

നയന്‍താരയെ പോലെ വളരുമ്പോള്‍ എന്നെ കുറിച്ചും അവര്‍ സംസാരിച്ച് തുടങ്ങും: സംയുക്ത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാത്തി എന്ന തമിഴ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത് സംയുക്ത മേനോനാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ സിനിമാ ഇന്‍ഡസ്ട്രീയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും സംയുക്ത പറഞ്ഞു. താന്‍ വളര്‍ന്ന് വരുന്ന താരമാണെന്നും നയന്‍താരയെ പോലെയാകുമ്പോള്‍ ആളുകള്‍ തന്നെ കുറിച്ചും സംസാരിക്കുമെന്ന് താരം പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇന്ന് സിനിമയില്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതൊക്കെ ശ്രദ്ധിക്കണമെന്നും സംയുക്ത പറഞ്ഞു. വാത്തി സിനിമയിലെ തന്റെ കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് താരം സംസാരിച്ചത്. ബിഹൈന്‍ഡ്വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ ഞാനൊക്കെ ഇപ്പോള്‍ വളര്‍ന്ന് വരുന്നതെയുള്ളു. നയന്‍താര മാമിന്റെയൊക്കെ സ്ഥാനത്തെത്തി കഴിയുമ്പോള്‍ ആളുകള്‍ നമ്മളെ കുറിച്ചും സംസാരിച്ച് തുടങ്ങും. കാരണം അതുപോലെയുള്ള യാത്രയായിരുന്നു അവരുടേത്.

ഇന്ന് സിനിമയില്‍ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് ഏതൊരു സിനിമ ചെയ്യുമ്പോഴും അതിനൊരു ഉദ്ദേശമുണ്ട്. നമ്മള്‍ ഓരോ സിനിമയും ചെയ്യുമ്പോള്‍ അത് മനസിലാക്കണം. ഉദാഹരണത്തിന് വാത്തി ചെയ്യുമ്പോള്‍ എനിക്കറിയാം എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന്,’ സംയുക്ത പറഞ്ഞു.

ധനുഷിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ‘ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരുപാട് സ്ട്രസുണ്ടായിരുന്നു. ഒന്നാമത് വലിയൊരു സിനിമ അതുപോലെ തന്നെ രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഞാന്‍ ഉറപ്പായും അഭിനയം ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സീന്‍ പേപ്പര്‍ എവിടെയാണ്, അത് എവിടെയാണ് ഇത് എവിടെയാണ് എന്നൊക്ക ചോദിച്ച് വലിയ ചിന്തയിലൊക്കെ ആയിരുന്നു ഞാന്‍.

അതുകണ്ടപ്പോള്‍ ധനുഷ് സാര്‍ എന്നെ വിളിച്ച് സംസാരിച്ചു. നമ്മള്‍ എത്തി നില്‍ക്കുന്ന ഈ സ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മള്‍ അവിടെ ഇപ്പോള്‍ എത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെ ടെന്‍ഷനടിക്കുകയല്ല വേണ്ടത്. ഇതൊക്കെ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതിനുശേഷം ആ സിനിമ എനിക്ക് നന്നായി എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞു. ധനുഷ് സാറും ഞാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളിലൊന്ന് അതാണ്,’ സംയുക്ത പറഞ്ഞു.

CONTENT HIGHLIGHT: ACTRESS SAMYUKTHA ABOUT NAYANTHARA

Latest Stories

We use cookies to give you the best possible experience. Learn more